കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനിമൊഴിയെ സിബിഐ കുടുക്കുകയായിരുന്നെന്ന്

  • By Lakshmi
Google Oneindia Malayalam News

Kanimozhi
കോയമ്പത്തൂര്‍: 2 ജി സ്‌പെക്ട്രം ഇടപാടില്‍ എംപിയായ കനിമൊഴിയ്‌ക്കെതിരെ സിബിഐ സ്വീകരിച്ചിരിക്കുന്നത് നിഷേധാത്മക നിലപാടാണെന്ന് ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം.

കനിമൊഴിയുടെ ജാമ്യത്തെ എതിര്‍ക്കുന്ന സിബിഐ വിവേചനപരമായാണ് പെരുമാറുന്നതെന്ന് പ്രമേയത്തില്‍ ആരോപിക്കുന്നു.

സ്‌പെക്ട്രം കേസില്‍ സിബിഐ മുന്‍വിധിയോടെയാണ് പെരുമാറുന്നത്. രാജ്യത്തെ ചില മാധ്യമങ്ങളും സിബിഐയും ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയില്‍ കനിമൊഴിയും രാജയും കുടുങ്ങുകയായിരുന്നു. സ്‌പെക്ട്രം കേസില്‍ ഡിഎംകെ നേതാക്കളെ മാത്രം നിയമക്കുരുക്കില്‍ പെടുത്തിയത്.

രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ പാര്‍ട്ടിക്ക് വിശ്വാസമുണ്ട്. കനിമൊഴി ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുകതന്നെ ചെയ്യും- പ്രമേയത്തില്‍ പറയുന്നു

സ്‌പെക്ട്രം നയം രൂപീകരിച്ചവരെയും നയത്തില്‍ മാറ്റംവരുത്തിയവരെയും കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

പാര്‍ട്ടി അധ്യക്ഷനായി എം. കരുണാനിധി തന്നെ തുടരുമെന്ന് പ്രമേയത്തില്‍ പറയുന്നു. ഡിഎംകെ നേതാക്കളെ കേസുകളില്‍ കുടുക്കുന്ന ജയലളിത സര്‍ക്കാരിനെ സമരനടപടികള്‍ ആരംഭിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ താല്‍പര്യം സംരക്ഷിക്കണമെന്നും പ്രമേയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം കേന്ദ്രസര്‍ക്കാര്‍ തടയണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

വിവിധ വിഷയങ്ങളിലുള്ള 25 പ്രമേയങ്ങള്‍ ഒരുമിച്ചാണ് പാര്‍ട്ടി പുറത്തിറക്കിയത്. ഉച്ചയ്ക്കു ശേഷം തുടരുന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം തുടരുന്ന കാര്യത്തില്‍ ചര്‍ച്ച നടക്കും.

English summary
The DMK, at a crucial meeting of its highest policy-making body, on Sunday flayed the CBI for opposing Kanimozhi's bail in 2G scam case, saying that the agency's action was discriminatory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X