ബാംഗ്ലൂര്‍ മദര്‍തെരേസയ്ക്കിനി ഇന്ത്യയില്‍ തുടരാം
ബാംഗ്ലൂര്‍: 'ബാംഗ്ലൂരിന്റെ മദര്‍ തെരേസ' എന്നറിയപ്പെടുന്ന സിസ്റ്റര്‍ ജീനിന് ഇനി ആശ്വസിക്കാം. ഒരു മാസത്തേയ്ക്ക് ബാംഗ്ലൂരില്‍ താമസിക്കാനുള്ള അനുമതി ആഭ്യന്തര മന്ത്രാലയം ജീനിന് നല്‍കിക്കഴിഞ്ഞു. ജൂലായ് 25 മുതല്‍ ഒരു മാസത്തേയ്ക്ക് ബാംഗ്ലൂരില്‍ താമസിക്കാനുള്ള അനുമതിയാണ് ജീനിന് ലഭിച്ചിട്ടുള്ളത്.
വര്‍ഷങ്ങളായി മഗഡിയിലെ സുമ്മനഹള്ളി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കുഷ്ഠ രോഗികള്‍ക്കു വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന യുകെക്കാരിയായ ജാക്യൂലിന്‍ ജീന്‍ മക്ഇവാന്‍ എന്ന ജീനിന് ബാംഗ്ലൂര്‍ വിട്ടൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കാനാവില്ല. വിസ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് മടങ്ങി പോകാന്‍ ജീനിനു നിര്‍ദേശം ലഭിച്ചത്. ജീനിന് വീണ്ടും ബാംഗ്ലൂരില്‍ കഴിയണമെങ്കില്‍ പുതിയ അപേക്ഷ നല്‍കേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആവശ്യമായ രേഖകള്‍ ഉടന്‍ സമര്‍പ്പിക്കുമെന്ന് സുമ്മനഹള്ളി സൊസൈറ്റിയുടെ ഡയറക്ടറായ ഫാദര്‍ ജോര്‍ജ് കണ്ണന്താനം അറിയിച്ചു.
ജീനിനെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഇവിടത്തെ അന്തേവാസികളാകട്ടെ തങ്ങളെ ഇരുട്ടിലാക്കി ജീന്‍ യുകെയിലേയ്ക്ക് മടങ്ങരുതേ എന്ന പ്രാര്‍ഥനയിലാണ്.












Click it and Unblock the Notifications