അമ്മയുടെ കയ്യില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
ബാംഗ്ലൂര്‍: 18 മാസം പ്രായമുള്ള കുഞ്ഞ് ഒന്‍പതാം നിലയില്‍ നിന്ന് താഴെ വീണു മരിച്ചു. ഭക്ഷണം കൊടുത്തു കൊണ്ടിരിയ്ക്കുന്നതിനിടയില്‍ അമ്മയുടെ കൈയ്യില്‍ നിന്ന് വഴുതി വീണതാണ് മരണത്തിനു കാരണമായത്. ബാംഗ്ലൂരിലെ ബന്നാര്‍ഗട്ടയില്‍ തിങ്കളാഴ്ച രാവിലെ 9.30 ഓടെ ആയിരുന്നു സംഭവം.
അമൃത കശ്യപ് എന്ന വീട്ടമ്മ മകനായ അര്‍മന് ഭക്ഷണം കൊടുക്കുകയായിരുന്നു. കുട്ടി ഭക്ഷണം കഴിയ്ക്കാന്‍ വിസമ്മതിച്ചപ്പോള്‍ ജനലിനരികില്‍ കൊണ്ടു വന്ന് കുട്ടിയെ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കാണിച്ച് ഭക്ഷണം കഴിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. ഈ ജനലിന് അഴിയുണ്ടായിരുന്നില്ല. പെട്ടന്ന് അമൃതയുടെ ഇടതു കയ്യിലിരുന്ന ഭക്ഷണ പാത്രം വഴുതി പോയി. ഇതു പിടിക്കാനുള്ള ശ്രമത്തിനിടെ വലതു കയ്യിലിരുന്ന കുഞ്ഞ് ജനലിലൂടെ താഴേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.
സോഫ്റ്റ് വേര്‍ എന്‍ജിനീയറായ വിശാല്‍ കശ്യപാണ് അമൃതയുടെ ഭര്‍ത്താവ്. സംഭവം നടക്കുമ്പോള്‍ വിശാല്‍ ജോലി സ്ഥലത്തായിരുന്നു. ഇവര്‍ക്ക് മൂന്നു വയസ്സുള്ള ഒരു മകള്‍ കൂടിയുണ്ട്.












Click it and Unblock the Notifications