കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഉയരുന്നു

  • By Lakshmi
Google Oneindia Malayalam News

Sree Padmanabhaswamy temple
മുംബൈ: രഹസ്യ നിലവറകളിലെ അമൂല്യ നിധിയുടെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ലോകമെന്നും സംസാരവിഷയമായിരിക്കുകയാണ്. ഇതോടെ ഇവിടെയെത്തുന്ന സന്ദര്‍ശകരുടെ എണ്ണവുംകൂടിയിരിക്കുന്നു.

എന്നാല്‍ എല്ലാവര്‍ക്കും തിരുവനന്തപുരത്തെത്തി പത്മനാഭനെ സന്ദര്‍ശിക്കാന്‍ കഴിയില്ലല്ലോ. ഇക്കാര്യം മനസ്സിലാക്കിയ അന്ധേരിയിലെ ഗണേശോത്സവ സംഘാടക സമിതി ഒരു വഴികണ്ടെത്തി പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഒരു മാതൃക മുംബൈയില്‍ നിര്‍മ്മിക്കുക. ഗണേശതചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് മുംബൈയില്‍ ക്ഷേത്രമാതൃകയുണ്ടാക്കുന്നത്.

പത്ത് ദിവസം നീളുന്ന ഗണേശോത്സവം ഓരോതവണയും വ്യത്യസ്തമായി കൊണ്ടാടുന്ന അന്ധേരി രാജ സാര്‍വജനിക് ഗണേശോത്സവ് മണ്ഡല്‍ ആണ് മുംബൈ ക്ഷേത്രത്തിന്റെ മാതൃക നിര്‍മ്മിക്കുന്നത്.

മണലില്‍ ആയിരിക്കും ക്ഷേത്ര രൂപം നിര്‍മ്മിക്കുന്നത്. ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രത്തിന്റെ മാതൃകയും ഇവിടെ ഒരുക്കുന്നുണ്ട്. പ്ലാസ്റ്റര്‍ ഓഫ് പാരീസിലാണ് അക്ഷര്‍ധാം ക്ഷേത്ര മാതൃക നിര്‍മ്മിക്കുന്നത്.

ഗണേശോത്സവത്തിനായി തയ്യാറാക്കുന്ന പന്തലില്‍ ഗണേശ വിഗ്രഹത്തിന് എതിര്‍ ഭാഗത്തായിരിക്കും പ്രശസ്തമായ ക്ഷേത്രങ്ങളുടെ മാതൃക സ്ഥാനംപിടിക്കുക. മണല്‍ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പ്രസിദ്ധി നേടിയ മന്‍മോഹന്‍ മഹാപത്രയാണ് പത്മനാഭസ്വാമിക്ഷേത്രത്തിന്റെ പകര്‍പ്പ് മുംബൈ നിവാസികള്‍ക്കായി നിര്‍മ്മിക്കുന്നത്.

22 അടിയുള്ള ശീതീകരിച്ച ഗണേശോത്സവ പന്തലില്‍ പതിനെട്ട് അടി ഉയരത്തിലായിരിക്കും ക്ഷേത്രത്തിന്റെ മാതൃക നിര്‍മ്മിക്കുക.

English summary
Now, one will have the chance to view thefamous Padmanabha Swami temple in Kerala right here in the city during the 10-day Ganesh festival, thanks to an Andheri-based mandal, which is building a replica of the temple with sand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X