Get Updates
Get notified of breaking news, exclusive insights, and must-see stories!

യെഡിയൂരപ്പ കുറ്റക്കാരന്‍: ലോകായുക്ത റിപ്പോര്‍ട്ട്

Yeddyurappa
ബാംഗ്ലൂര്‍: അനധികൃത ഖനന വിവാദത്തിലകപ്പെട്ട കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയുടെ വിധി നിര്‍ണയിക്കപ്പെടുന്നു. ഖനന കുംഭകോണത്തെക്കുറിച്ച് അന്വേഷിച്ച ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വ്യക്തമായ പരാമര്‍ശങ്ങളുള്ളതാണ് യെഡിയൂരപ്പയുടെ മന്ത്രിപദത്തിന് ഭീഷണിയായിരിക്കുന്നത്.

ഖനനമാഫിയയില്‍ നിന്നും 10 കോടി രൂപ മുഖ്യമന്ത്രി സംഭാവന സ്വീകരിച്ചതായി തെളിവുണ്ടെന്ന് ലോകായുക്ത കണ്ടെത്തിയിട്ടുണ്ട്. ഇടപാടിലൂടെ സംസ്ഥാനത്തിന് 16,085 കോടി രൂപ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യെഡിയൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

ലോകായുക്ത രജിസ്ട്രാര്‍ മൂസാ കുനി നയ്യാര്‍ മൂലേയാണ് ചീഫ് സെക്രട്ടറി എസ് വി രംഗനാഥിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടപടിക്കായി ഗവര്‍ണര്‍ക്കും നല്‍കിയിട്ടുണ്ട്.

ലോകായുക്ത റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പിടിവള്ളികളെല്ലാം നഷ്ടപ്പെട്ട യെഡ്ഡിയോട് രാജിവയ്ക്കാന്‍ ബിജെപി നേതൃത്വംനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന. മുതിര്‍ന്ന നേതാക്കളുടെ ആവശ്യ പ്രകാരം അദ്ദേഹം ദില്ലിയ്ക്ക് തിരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചേരുന്ന പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കും. പാര്‍ട്ടി എംപി ഡി.വി. സദാനന്ദ ഗൗഡയെ അദ്ദേഹം പിന്‍ഗാമിയായി ന്രിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് സൂചന.

പാര്‍ട്ടി നേതൃത്വത്തിന് താല്‍പര്യമുളള മുന്‍ കേന്ദ്ര മന്ത്രി അനന്ത് കുമാര്‍, സംസ്ഥാന പ്രസിഡന്റ് കെ എസ് ഈശ്വരപ്പ എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വത്തോടുളള എതിര്‍പ്പ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട് .

10,000ത്തിലേറെ പേജുകളുള്ള റിപ്പോര്‍ട്ടാണ് ലോകായുക്ത സമര്‍പ്പിച്ചത് . 2006 മുതല്‍ 2010 വരെയുള്ള അനധികൃത ഖനനത്തെക്കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യമന്ത്രിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് ലോകായുക്ത വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ കുമാരസ്വാമിയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ ശിപാര്‍ശ ഇല്ലെന്നാണ് സൂചന. ഖനനത്തിനായി ഭൂമി അനധികൃതമായി പാട്ടത്തിന് കൊടുത്തതിന്റെ പേരിലാണ് കുമാരസ്വാമിയുടെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. അനധികൃത ഖനനത്തിലൂടെ സംസ്ഥാന ഖജനാവിന് നഷ്ടപ്പെട്ട പണം ഖനനലോബിയില്‍ നിന്ന് ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്.

ദക്ഷിണേന്ത്യയിലെ ബിജെപിയുടെ ആദ്യമുഖ്യമന്ത്രിയാണ് അഴിമതിക്കേസില്‍ പുറത്തേക്ക് പോകുന്നത്. നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ യെഡിയൂരപ്പ ഒട്ടേറെ അഴിമതി വിവാദങ്ങളിലും മറ്റും കുരുങ്ങിയിരുന്നു. എ്ന്നാല്‍ തന്ത്രപരമായ രാഷ്ട്രീയനീക്കത്തിലൂടെ ഇതിനെയൊക്കെ അതിജീവിച്ചെങ്കിലും പുതിയ രാഷ്ട്രീയപ്രതിസന്ധി മറികടക്കാന്‍ അദ്ദേഹത്തിന് സാധിയ്ക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+