പിള്ളയുടെ ശിക്ഷ: നിയമോപദേശം തേടിയെന്ന് ചാണ്ടി
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയുടെ ശിക്ഷ ഇളവുചെയ്യുന്നകാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
പിള്ളയെ മോചിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്- ചൊവ്വാഴ്ച മന്ത്രിസഭായോഗം കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരെ കണ്ട മുഖ്യമന്ത്രി പറഞ്ഞു.
പിള്ളയ്ക്ക് അനുവദിച്ച ഒരു മാസത്തെ സാധാരണ പരോള്‍ ഓഗസ്റ്റ് മൂന്നിന് അവസാനിക്കും. നാലിന് അദ്ദേഹം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തിരികെ പ്രവേശിക്കണം.
പിള്ളയെ മോചിപ്പിക്കണമെന്നു മകനും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പിള്ളയ്ക്ക് അപൂര്‍വ്വമായ കരള്‍രോഗവും അമിതരക്തസമ്മര്‍ദ്ദവും ഉള്ളതായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈ അവസ്ഥയില്‍ പിതാവിന് പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമുണ്ടെന്നും അതിനാല്‍ അദ്ദേഹത്തോട് മാനുഷിക പരിഗണനകാണിക്കണമെന്നായിരുന്നു ഗണേശിന്റെ അപേക്ഷ.












Click it and Unblock the Notifications