സഭാനടപടികളുടെ വീഡിയോ പരിശോധിക്കാം

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് അയച്ച കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. വോട്ടെടുപ്പിലെ വീഡിയോ ദൃശ്യം പരിശോധിച്ചാല്‍ കള്ളവോട്ട് ചെയ്തയാളെ സര്‍ക്കാരിനു തന്നെ കണ്ടുപിടിക്കാമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനെയ തുടര്‍ന്നാണ് മുഖ്യമന്ത്രി നടപടി. ഈ മാസം 20ന് ധനവിനിയോഗ ബില്ലിന്റെ വോെടുപ്പില്‍ പങ്കെടുത്ത ഭരണകക്ഷി എം.എല്‍.മാരുടെ ലിസ്റ്റും വിഎസിന് അയച്ച കത്തിനോടൊപ്പമുണ്ട്.
ആരുടെ വോട്ട് ആരാണു കള്ളവോട്ടായി ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. കള്ളവോട്ടു ചെയ്തുവെന്ന ആരോപണത്തെ അതീവ ഗൗരവത്തോടെയാണു സര്‍ക്കാര്‍ കാണുന്നത്. ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും പൊതുജനങ്ങളും നോക്കിനില്‌ക്കെ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ഒരു എം.എല്‍.എയുടെ വോട്ട് അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ മറ്റൊരു എം.എല്‍.എ കള്ളവോട്ടു ചെയ്തുവെന്ന ആരോപണം നിസാരമായി കാണുന്നില്ല.
ഭരണപക്ഷത്തുനിന്ന് 69 പേരാണ് വോട്ടു ചെയ്തത്. ഇതില്‍ ടിഎ. അഹമ്മദ് കബീറും സിപി മുഹമ്മദും കൈ ഉയര്‍ത്തി വോട്ടുചെയ്തവരാണ്. വൈകി എത്തിയതിനാല്‍ വര്‍ക്കല കഹാറിന് വോട്ടുചെയ്യാന്‍ സാധിച്ചില്ല. ഹൈബി ഈഡന്‍, ടി.യു. കുരുവിള എന്നിവരും എല്‍ഡിഎഫില്‍ നിന്ന് പുരുഷന്‍ കടലുണ്ടിയും ഹാജരായിരുന്നില്ല. ഇവരില്‍ ഏത് എംഎല്‍.എയുടെ വോട്ടാണ് കള്ളവോട്ടായി ചെയ്തതെന്ന് വ്യക്തമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷനേതാവിനോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications