കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാര്‍ഷിക പദ്ധതി: കേരളത്തിന് കൈനിറയെ കിട്ടി

  • By Nisha Bose
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ 12,010 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയ്ക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനമന്ത്രി കെഎം മാണിയും ആസൂത്രണ കമ്മീഷന്‍ ചെയര്‍മാന്‍ എംഎസ് അലുവാലിയയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1985 കോടി രൂപ അധികമാണിത്. കഴിഞ്ഞ വര്‍ഷം 10,025 കോടി രൂപയുടെ പദ്ധതിയ്ക്കായിരുന്നു അംഗീകാരം ലഭിച്ചത്.

11,030 കോടി രൂപയുടെ പദ്ധതിയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. കൊച്ചി മെട്രോ പദ്ധതിയ്ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിലേക്കായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവയ്ക്കാന്‍ ഇപ്പോള്‍ അനുവദിക്കുന്ന 50,000 രൂപ 75,000 രൂപയായി ഉയര്‍ത്താന്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ റബര്‍ ഇറക്കുമതിക്കുള്ള അനുമതി നല്‍കിയതില്‍ സംസ്ഥാനത്തിനുള്ള അതൃപ്തി അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Planning commission approved Rs. 12,010 crore annual project for Kerala. The decision has been taken after Kerala Chief Minister Oommen Chandy and Finance Minister KM Mani conducted a discussion with Planning commission Chairman Montek Singh Ahluwalia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X