Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാദന്‍ വധം ഭീകരഭീഷണി കൂട്ടി: അമേരിക്ക

Osama Bin Laden
വാഷിങ്ടണ്‍: അല്‍ക്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ ലാദന്റെ വധം അമേരിക്കയില്‍ ഭീകരാക്രമണ സാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഭരണകൂടം.

അമേരിക്കയില്‍ കൂടാതെ യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലും ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ബരാക് ഒബാമയുടെ ഭരണകൂടം വെളിപ്പെടുത്തി.

ബോംബാക്രമണം മുതല്‍ തട്ടിക്കൊണ്ടുപോകല്‍ വരെയുള്ള ഏതു തരത്തിലുമുള്ള ആക്രമണങ്ങളുണ്ടാകാമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്. ലോകത്തെമ്പാടുമുള്ള അമേരിക്കക്കാര്‍ ജാഗ്രതരായിരിക്കണം-വൈറ്റ്ഹൗസില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒസാമയുടെ വധം നടന്ന അന്നുമുതല്‍ ഭീകരസംഘടനകള്‍ പ്രതികാരത്തിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. അമേരിക്കയുടെ ആഭ്യന്തരസുരക്ഷ ഇതിനോടകം ശക്തിപ്പെടുത്തിട്ടുണ്ട്-റിപ്പോര്‍ട്ടില്‍ പറയുന്നു.

മെയ് രണ്ടിനാണ് ലാദനെ അമേരിക്കയുടെ പ്രത്യേക സേന വധിച്ചത്. 2001 സപ്തംബര്‍ 11ന് ന്യൂയോര്‍ക്കിലും വാഷിങ്ടണിലുമുണ്ടായ ചാവേര്‍ വിമാനാക്രമണങ്ങളുടെ സൂത്രധാരനെന്ന് അമേരിക്ക ആരോപിക്കുന്ന ഒസാമയെ അതിന്റെ പത്താം വാര്‍ഷികത്തിലാണ് വധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+