കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിധി തേടി തസ്‌കരന്മാര്‍ ട്രാവന്‍കൂര്‍ ഹൗസില്‍

  • By Lakshmi
Google Oneindia Malayalam News

ബാഗ്ലൂര്‍: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിവാര്‍ത്തകള്‍ക്ക് പിന്നാലെ ബാംഗ്ലൂരില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ മോഷണം. കാവല്‍ക്കാരെ കെട്ടിയിട്ടായിരുന്നു കവര്‍ച്ച.

കണ്ണിങ്ഹാം റോഡിലുള്ള ട്രാവന്‍കൂര്‍ ഹൗസിലാണ് മോഷമം നടന്നത്. മോഷണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ പുത്രി പാര്‍വതീദേവി വര്‍മയുടെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്.

സംഭവത്തെക്കുറിച്ചറിഞ്ഞു തിരുവനന്തപുരം കൊട്ടാരത്തില്‍ നിന്നു രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി കെ. പ്രസാദ് വര്‍മ ബാംഗ്ലൂരിലെത്തിയിരുന്നു. പാര്‍വതീദേവി വര്‍മ എത്തിയാല്‍ മാത്രമേ മോഷണം പോയ വസ്തുക്കളെപ്പറ്റി കൃത്യമായി അറിയാന്‍ കഴിയുകയുള്ളൂവെന്നു പ്രസാദ് വര്‍മ പറഞ്ഞു.

അഞ്ചംഗ സംഘം പുലര്‍ച്ചെ നാലിനു മതില്‍ ചാടിക്കടന്നു കൊട്ടാരവളപ്പിലെത്തി പ്രധാന കെട്ടിടത്തിനു സമീപമുള്ള മന്ദിരത്തിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന് അകത്തു കടന്നെന്നാണു ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം.

കവര്‍ച്ചാസംഘം മന്ദിരത്തിന്റെ മുന്‍വാതിലും തകര്‍ത്തിട്ടുണ്ട്. ഇവരുടെ കൈവശം വടിവാള്‍, കത്തി തുടങ്ങിയ ആയുധങ്ങള്‍ ഉണ്ടായിരുന്നതായി കാവല്‍ക്കാര്‍ പറഞ്ഞു. 30 വര്‍ഷം മുന്‍പു രാജ്ഞി രാധാദേവി വര്‍മ പുതുക്കോട്ട രാജാവില്‍ നിന്നു വിലയ്ക്കു വാങ്ങിയ ഒരേക്കറിലധികം വരുന്ന സ്ഥലത്താണ് കൊട്ടാരം സ്ഥിതിചെയ്യുന്നത്.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നു വന്‍ സമ്പത്തു കിട്ടിയതിന്റെ പശ്ചാത്തലത്തില്‍ ട്രാവന്‍കൂര്‍ ഹൗസില്‍ അമൂല്യ സമ്പത്ത് ഉണ്ടാകുമെന്നു കരുതിയായിരിക്കാം കവര്‍ച്ചക്കാര്‍ എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം നിഗമനം.

English summary
A burglary has been reported at the property owned by the erstwhile Travancore royal family on Cunningham Road in the city.
 The High Grounds police, who are investigating the case, said the backdoor of the locked house was found open on Tuesday night,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X