കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളിപൊളിച്ച യുവാവിനെതിരെ പ്ലസ്ടുക്കാരിയുടെ പരാതി

  • By Lakshmi
Google Oneindia Malayalam News

വടക്കഞ്ചേരി: ഊരുചുറ്റല്‍ വീട്ടിലറിയിച്ചതിന്റെ ദേഷ്യം തീര്‍ക്കാന്‍ പ്ലസ്ടുക്കാരി ചേച്ചിയുടെ സുഹൃത്തിനെതിരെ കഥ ചമച്ചു. വടക്കാഞ്ചേരി റെസ്റ്റ് ഹൗസ് പരിസരത്തുനിന്നും ചുവന്നകാറിലെത്തിയ സംഘം തന്നെ തട്ടിക്കൊണ്ടുപയെന്ന് പെണ്‍കുട്ടി പരാതിപ്പെടുകയായിരുന്നു.

ബുധനാഴ്ച രാവിലെ ചേച്ചിയുടെ സുഹൃത്തും കൂട്ടരും തട്ടിക്കൊണ്ടുപോയെന്നും തന്റെ ഫോട്ടോയെടുത്തുമെന്നുമെല്ലാമാണ് കുട്ടി കഥമെനഞ്ഞത്.

തുടര്‍ന്ന് വടക്കഞ്ചേരി സി.ഐ കെ.ജി.സുരേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ ഇത് വെറും നാടകമാണെന്ന് തെളിയുകയായിരുന്നു.

അനിയത്ത് കൂട്ടുകാരനുമൊത്ത് തൃശൂര്‍ നഗരത്തില്‍ കറങ്ങുന്നത് ചേച്ചിയുടെ സുഹൃത്തായ യുവാവ് കണ്ടിരുന്നു. ഇയാള്‍ ഇക്കാര്യം വീട്ടിലറിയിക്കുകയും ചെയ്തു. ഇതിലുള്ള ദേഷ്യം തീര്‍ക്കാനാണ് പെണ്‍കുട്ടി തട്ടിക്കൊണ്ടുപോകല്‍ നാടകം കെട്ടിച്ചമച്ചത്.

വിദ്യാര്‍ഥിനിയുടെ കൂടെ കറങ്ങിയ യുവാവിനെ സ്‌റ്റേഷനില്‍ വിളിച്ച് ചോദ്യം ചെയ്തതോടെയാണ് ക്ലാസ് കട്ടുചെയ്ത് കറങ്ങാന്‍ പോയ വിവരം വീട്ടിലറിഞ്ഞതും, ഈ പ്രശ്‌നത്തെ വഴിതിരിച്ചുവിടാന്‍ അതിലും വലിയൊരു പ്രശ്‌നമുണ്ടാക്കാന്‍ കഥ ചമയ്ക്കുകയായിരുന്നുവെന്നതും വെളിപ്പെട്ടത്. കുട്ടിയുടെ ആരോപണം വീട്ടുകാരും വിശ്വസിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്.

അമ്മയുമായി പരാതി നല്‍കാനെത്തിയിരുന്ന വിദ്യാര്‍ഥിനിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി പോലീസ് തിരിച്ചയച്ചു.

English summary
A Plus 2 student framed a stroy against her sister's friend who identified her while roaming with a boyfriend in city. In her petition he alleged that the youth kidnapped her and took photos. But after the investigation police came to know this is a baseless allegation,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X