കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്ക് ഏഷ്യ തട്ടിപ്പ്, അഞ്ചു പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

മുംബൈ: സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സര്‍വേ കമ്പനിയായ സ്പീക്ക് ഏഷ്യയുടെ ചീഫ് ഓപറേഷന്‍ ഓഫിസര്‍ തരക് ബജ്പാല്‍ അടക്കം അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ വഞ്ചനാക്കുറ്റത്തിന് മുംബൈ പോലിസ് അറസ്റ്റ് ചെയ്തു.

സര്‍വേകളില്‍ പങ്കെടുത്താല്‍ മികച്ച സാമ്പത്തികലാഭം ലഭിക്കുമെന്ന് പ്രചാരണം നടത്തി ജനങ്ങളില്‍ നിന്നു കോടിക്കണക്കിനു രൂപ പിരിച്ചെടുത്തതിനാണ് കേസ്. 11000 രൂപ നല്‍കി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാര്‍ക്കറ്റ് റിസര്‍ച്ച് സര്‍വേകളില്‍ പങ്കെടുക്കാന്‍ സ്പീക്ക് ഏഷ്യ അനുമതി നല്‍കിയിരുന്നു. വിവിധ ഉല്‍പ്പന്നങ്ങളെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക് റിവാര്‍ഡ് പോയിന്റ് നല്‍കുന്ന രീതിയാണുണ്ടായിരുന്നത്. രജിസ്റ്റര്‍ ചെയ്യുന്നതിലൂടെയും മറ്റുമായി 1320 കോടി രൂപയെങ്കിലും സംഘം കൈക്കലാക്കിയിട്ടുണ്ടെന്ന് പോലിസ് കമ്മീഷണര്‍ ഹിമാന്‍ഷു റോയ് അറിയിച്ചു.

അതേ സമയം ജോലികൂടിയതുകൊണ്ട് പ്രതിഫലം നല്‍കുന്നതില്‍ ചെറിയ കാലതാമസം വരിക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നും സ്പീക്ക് ഏഷ്യ വ്യക്തമാക്കി.

English summary
Five people, including Speak Asia COO Tarak Bajpai, were arrested by the Economic Offences Wing of the mumbai city polic,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X