കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയൂരപ്പയ്ക്ക് പാര്‍ട്ടിയുടെ അന്ത്യശാസനം

  • By Lakshmi
Google Oneindia Malayalam News

Yeddyurappa
ബാംഗ്ലൂര്‍: രാജി പ്രഖ്യാപിച്ചിട്ടും വഴങ്ങാതെ ഉപാധികളുമായി പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കിയ ബിഎസ് യെഡിയൂരപ്പയ്ക്ക് നേതൃത്വത്തിന്റെ അന്ത്യശാസനം. രാജിക്കത്ത് ഉടന്‍ കൈമാറിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നാണ് നേതൃത്വം യെഡ്ഡിയെ അറിയിച്ചിരിക്കുന്നത്.

പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ നിരീക്ഷകരായി എത്തിയ അരുണ്‍ജെയ്റ്റ്‌ലിയും രാജ്‌നാഥ്‌സിങ്ങും നടത്തിയ ചര്‍ച്ചകള്‍ക്ക് ഇതുവരെയും സമവായമുണ്ടാക്കാനായില്ല. ശനിയാഴ്ച രാവിലെയും യെദ്യൂരപ്പ ഇരുവരേയും സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തി.

പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ച് യെഡിയൂരപ്പ സ്ഥാനമൊഴിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെഎസ് ഈശ്വരപ്പയും ആവശ്യപ്പെട്ടു. കര്‍ണാടകത്തില്‍ പാര്‍്ട്ടിയെ വളര്‍ത്തിയത് യെഡിയൂരപ്പ തന്നെയാണ്. അതുകൊണ്ട് പാര്‍ട്ടി നിര്‍ദ്ദേശം അദ്ദേഹം അനുസരിക്കേണ്ടതില്ല എന്നില്ല. പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡിന്റേതാണ് അന്തിമ തീരുമാനം. അത് അനുസരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്- ഈശ്വരപ്പ പറഞ്ഞു.

ഗവര്‍ണര്‍ക്ക് ആദ്യം രാജി നല്‍കട്ടെ, അതിന് ശേഷം നിയമസഭാ യോഗത്തില്‍ യെഡിയൂരപ്പയ്ക്ക ആവശ്യങ്ങള്‍ പറയാമെന്ന് യെഡിയൂരപ്പയുടെ വിശ്വസ്തരായ ശോഭാകരന്തലജയോടും ബാസവരാജ് ബൊമ്മയോടും പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി തന്നെ വ്യക്തമാക്കി.

താന്‍ പറയുന്ന ആളെ മുഖ്യമന്ത്രിയാക്കണമെന്നും മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിനുപകരം തന്നെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കണമെന്നുമുള്ള ആവശ്യമാണ് യെഡിയൂരപ്പ പ്രധാനമായും പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനു മുന്നില്‍ ഉയര്‍ത്തുന്നത്.

തന്റെ വലംകൈയായ ഊര്‍ജമന്ത്രി ശോഭാകരന്തലജെയെ മുഖ്യമന്ത്രിയാക്കണമെന്ന ഉപാധിയും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്. നേരത്തേ ഡി.വി. സദാനന്ദഗൗഡ എം.പി.യുടെ പേരാണ് ഈ സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നത്.

English summary
The defiant Karnataka Chief Minister BS Yeddyurappa has met BJP observers Arun Jaitely and Rajnath Singh for the second round of talks on Saturday, Jul 30 morning,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X