കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്തോഷ് ഹെഗ്‌ഡെ പടിയിറങ്ങുന്നു

  • By Nisha Bose
Google Oneindia Malayalam News

Hegde
ബാംഗ്ലൂര്‍ : ബി. എസ്. യെഡിയൂരപ്പയെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കിയ ശേഷം ജസ്റ്റിസ് എന്‍. സന്തോഷ് ഹെഗ്‌ഡെ ചൊവ്വാഴ്ച ലോകായുക്തയുടെ പടിയിറങ്ങുന്നു. അഴിമതിയ്‌ക്കെതിരെ നടത്തിയ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ ഹെഗ്‌ഡെ പടിയിറങ്ങുന്നത് സന്തോഷവാനായാണ്. ലോകായുക്തയുടെ പദവിയും അധികാരവും വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്ന സംതൃപ്തി തനിക്കുണ്ടെന്ന് ഹെഗ്‌ഡെ പറഞ്ഞു.

അനധികൃത ഖനനത്തെ സംബന്ധിച്ച ഹെഗ്‌ഡെയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കര്‍ണ്ണാടക മുഖ്യമന്ത്രിയായ യെഡിയൂരപ്പ രാജി സമര്‍പ്പിച്ചിരുന്നു. ലോകായുക്ത പരാമര്‍ശത്തെ തുടര്‍ന്നു സ്ഥാനം നഷ്ടപ്പെടുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് യെഡിയൂരപ്പ.

സംസ്ഥാനത്തെ അനധികൃത ഖനനത്തെക്കുറിച്ച് അന്വേഷിക്കാന്‍ 2006 ലാണ് സര്‍ക്കാര്‍ ലോകായുക്തയെ ചുമതലപ്പെടുത്തിയത്. പത്തു വര്‍ഷത്തെ അനധികൃത ഖനനത്തെ സംബന്ധിച്ച ലോകായുക്തയുടെ റിപ്പോര്‍ട്ട് രാജ്യത്തെ നടുക്കുന്ന അഴിമതി കഥയാണ് പുറത്തു കൊണ്ടുവന്നത്.

ഉഡുപ്പി ജില്ലയില്‍ മുന്‍ ലോക്‌സഭാ സ്പീക്കര്‍ ജസ്റ്റിസ് കെ. എസ്. ഹെഗ്‌ഡെയുടെയും മീനാക്ഷിയുടെയും മകനായി ജനിച്ച ഹെഗ്‌ഡെ മദ്രാസ് ക്രിസ്ത്യന്‍ കോളേജ്, ബാംഗ്ലൂര്‍ സെന്റ് ജോസഫ് കോളേജ്, സെന്‍ട്രല്‍ കോളേജ് ബാംഗ്ലൂര്‍, ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി ലോ കോളേജ് എന്നിവിടങ്ങളിലായാണ് പഠനം പൂര്‍ത്തിയാക്കിയത്. 1999 ജനവരി മുതല്‍ 2005 ഫിബ്രവരി വരെ സുപ്രീം കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2006 ആഗസ്തില്‍ കര്‍ണാടക ലോകായുക്തയായി നിയമിക്കപ്പെട്ടു.

English summary
Hegde said that when he assumed charge as (Lokayukta) on August 3, 2006, he did not have anything on his mind. But the five years in office gave him a lot of satisfaction as “I tried to fulfil my responsibilities without any prejudice and hatred towards anyone”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X