കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ഒറ്റപ്പെട്ടു; മദ്യനയം തിരുത്തും

  • By Ajith Babu
Google Oneindia Malayalam News

UDF
തിരുവനന്തപുരം: പുതിയ മദ്യനയത്തിനെതിരെ ഘടകക്ഷികള്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ മദ്യനയം പുനപരിശോധിയ്ക്കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു.

മതിയായ ചര്‍ച്ചകള്‍ കൂടാതെ തയാറാക്കിയ മദ്യനയം നടപ്പാക്കുന്നതിനു മുന്‍പേ ബന്ധപ്പെട്ടവരുമായി കൂടുതല്‍ ചര്‍ച്ച നടത്തും. ഇതിനു ശേഷം പോരായ്മകള്‍ പരിഹരിച്ചാകും പുതിയ മദ്യനയം നടപ്പിലാക്കുകയെന്നു കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മദ്യാസക്തി കുറച്ച് ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുകയാണ് യുഡിഎഫ് ലക്ഷ്യം. ഇപ്പോഴത്തെ കരട് നയം യുഡിഎഫ് നയത്തിനു ചേര്‍ന്നതല്ല. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും മദ്യനയം പരിഷ്‌കരിക്കുകയെന്നു തങ്കച്ചന്‍ പറഞ്ഞു.

മദ്യഷാപ്പ് അനുവദിക്കുന്നതിന് പഞ്ചായത്തിന് അധികാരം നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി മുസ്ലിംലീഗും കള്ളുവ്യവസായം സംരക്ഷിക്കാന്‍ നടപടിവേണമെന്ന നിര്‍ദേശവുമായി ജെഎസ്എസും എത്തി. ബാറുകളുടെ പ്രവര്‍ത്തനസമയം അര്‍ധരാത്രിവരെ നീട്ടിയതിനെതിരെ മറ്റു കക്ഷികളും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചു.

വേണ്ടത്ര ആലോചനയില്ലാതെ നയം മന്ത്രിസഭയില്‍ കൊണ്ടുവന്നതിലും രൂക്ഷമായ എതിര്‍പ്പുണ്ടായി. ഇതെല്ലാം പരിഗണിക്കുമെന്നും ആവശ്യമായ മാറ്റംവരുത്താമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കി.

വൈദ്യുതിക്ക് ഒക്ടോബര്‍ മുതല്‍ ആറു മാസത്തേക്കാകും യൂണിറ്റിന് 25 പൈസ വീതം സര്‍ച്ചാര്‍ജ് ഈടാക്കുക. ദരിദ്രവിഭാഗങ്ങളെ സര്‍ച്ചാര്‍ജില്‍ നിന്ന് ഒഴിവാക്കാനും ആലോചനയുണ്ട്. 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരെ സര്‍ച്ചാര്‍ജില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുമോയെന്നു പരിശോധിക്കുമെന്നു തങ്കച്ചന്‍ പറഞ്ഞു.

ബസ് ചാര്‍ജ് മിനിമം അഞ്ചു രൂപയായി ഉയര്‍ത്താന്‍ യുഡിഎഫ് യോഗം സര്‍ക്കാരിന് അനുമതി നല്‍കി. ആറു രൂപയാക്കണമെന്നാണു ബസ് ഉടമകളുടെ ആവശ്യമെങ്കിലും ഇത് അനുവദിക്കാനാകില്ല. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കില്ല. ഇത് 50 പൈസയായി തുടരും. 75 പൈസ എന്നത് ഒരു രൂപയായും 1.25 രൂപ എന്നത് 1.50 രൂപയായും നിജപ്പെടുത്തും. 25 പൈസ നാണയം പിന്‍വലിച്ച സാഹചര്യത്തിലാണിത്. ബസ് ഉടമകളുമായി ചര്‍ച്ച ചെയ്ത ശേഷം ചാര്‍ജ് വര്‍ധന നടപ്പാക്കുമെന്നു യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

വൈദ്യുതി സര്‍ച്ചാര്‍ജ് നടപ്പാക്കുന്നത് ഒരുമാസത്തേക്കു നീട്ടും. ഇന്നലെ മുതല്‍ സര്‍ച്ചാര്‍ജ് ഈടാക്കാനായിരുന്നു തീരുമാനം. ഇത് അടുത്ത മാസം ഒന്നിലേക്കു മാറ്റാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു.

പിള്ളയെ മോചിപ്പിക്കണമെന്ന നിലപാട് കേരള കോണ്‍ഗ്രസ് ബി നേതാവ് വേണുഗോപാലന്‍നായര്‍ യോഗത്തില്‍ ആവര്‍ത്തിച്ചു. മറ്റു കക്ഷിക്കാരും പൊതുവില്‍ പിന്താങ്ങി. എന്നാല്‍ , ഉടന്‍ മോചനം അസാധ്യമാണെന്നും ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാമെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചുവെന്നാണ് സൂചന. നിയോമപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനുവേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയെന്നു തങ്കച്ചന്‍ പറഞ്ഞു.

അക്കാഡമി അധ്യക്ഷന്മാരുടെ നിയമനം രാഷ്ട്രീയ നടപടിയല്ല. അത് യുഡിഎഫ് തീരുമാനിക്കേണ്ട ആവശ്യമില്ല. കഴിവുള്ള ആള്‍ക്കാരെയാണു നിലവില്‍ അധ്യക്ഷ സ്ഥാനങ്ങളില്‍ നിയമിച്ചത്. ഇനിയുള്ള നിയമനങ്ങള്‍ സംബന്ധിച്ചു മുഖ്യമന്ത്രി ഘടകക്ഷിനേതാക്കളുമായി ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നു പി.പി. തങ്കച്ചന്‍ പറഞ്ഞു.

English summary
The United Democratic Front high powered committee meeting held here has decided to re-examine the state government's new liquor policy announced by Excise Minister K Babu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X