കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹം കഴിച്ചാലും മകള്‍ക്കു ജോലി കൊടുക്കണം

Google Oneindia Malayalam News

മുംബൈ: ജോലിയിലിരിക്കെ മരണമടഞ്ഞയാളുടെ മകള്‍ വിവാഹം കഴിച്ചതിനാല്‍ ആശ്രിതജോലി നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് ബോംബെ ഹൈക്കോടതി തള്ളി. പിതാവ് മരിച്ചതിനു പിറകെ തന്നെ ജാലിക്ക് അപേക്ഷ കൊടുത്തിരുന്നെങ്കിലും ചുവപ്പ് നാടയില്‍ പെട്ട് നിയമനം നീണ്ടു. ഇതിനിടെ പെണ്‍കുട്ടി വിവാഹം കഴിച്ചതോടെ അധികൃതര്‍ ജോലി നല്‍കാനാവില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

വിവാഹം കഴിയ്ക്കാത്ത പെണ്‍കുട്ടികള്‍ക്ക് ജോലി നല്‍കാനേ വ്യവസ്ഥയുള്ളൂവെന്ന നിലപാടാണ് സര്‍ക്കാറിനുണ്ടായിരുന്നത്. എന്നാല്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ വിവാഹിതയായിരുന്നില്ലെന്ന വാദമാണ് മഹാരാഷ്ട്രയിലെ അപര്‍ണ സാംേ്രബ ഉന്നയിച്ചത്. അപര്‍ണയുടെ വാദം അംഗീകരിച്ച ബോംബെ ഹൈക്കോടതി ജോലി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2003ലാണ് മഹാരാഷ്ട്രസര്‍വിസില്‍ എഞ്ചിനീയറായിരുന്ന മോഹന്‍ കുല്‍ക്കര്‍ണി മരിച്ചത്. അടുത്ത വര്‍ഷം തന്നെ അന്ന് വിവാഹിതയല്ലാതിരുന്ന അപര്‍ണ ആശ്രിത ജോലിക്ക് അപേക്ഷിച്ചു. നാലു വര്‍ഷത്തിനുശേഷമാണ് അപേക്ഷ പരിഗണിച്ചതു തന്നെ. ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ അപര്‍ണയോട് ആവശ്യപ്പെട്ടു. സമര്‍പ്പിച്ച രേഖകള്‍ പ്രകാരം വിവാഹിതയാണെന്ന് ബോധ്യമായതോടെ ജോലി നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് അപര്‍ണയ്ക്ക് അനുകൂലമായ വിധി പുറത്തുവന്നത്. അപേക്ഷ നല്‍കുമ്പോള്‍ വിവാഹിതയല്ലാത്ത പെണ്‍കുട്ടി ജോലി കിട്ടും വരെ വിവാഹം കഴിക്കാതിരിക്കണമെന്നാണോ ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന സംശയം ചോദിക്കാനും കോടതി മറന്നില്ല.

English summary
The state government want to grant jobs on compassionate grounds to women, who were single when they applied-said A division bench of justice AM Khanwilkar and justice MR Bhatkar,Bombay high court 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X