കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വഭാവദൂഷ്യം: ഗോപിയ്‌ക്കെതിരെ കൂടുതല്‍ നടപടി

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയ ഗോപി കോട്ടമുറിക്കലിനെതിരെ കൂടുതല്‍ നടപടികള്‍ ഉടന്‍ ഉണടാകുമെന്ന് സൂചന.

കോട്ടമുറിയ്ക്കലിനെതിരെ ഉയര്‍ന്ന സ്വഭാവദൂഷ്യ ആരോപണങ്ങളെപ്പറ്റിയുള്ള അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ സംസ്ഥാന കമ്മിറ്റിക്കു മുമ്പിലെത്തും. ഇക്കാര്യത്തില്‍ വീഴ്ചകള്‍ പറ്റിയതായി ഗോപി ഏറെക്കുറെ സമ്മതിച്ച സാഹചര്യത്തില്‍ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് നല്‍കാനാണ് സാധ്യത.

ഇക്കാര്യം അന്വേഷിക്കാനായി നിയമിച്ച മൂന്നംഗ കമ്മീഷനില്‍ രണ്ടുപേരും ഔദ്യോഗിക പക്ഷക്കാരാണ്. ഗോപിക്കെതിരെ പെന്‍ഡ്രൈവില്‍ ലഭിച്ച തെളിവുകള്‍ കമ്പ്യൂട്ടറില്‍ കണ്ട കമ്മീഷനിലെ ഒരംഗം ഗോപിയ്‌ക്കെതിരെ കൂടുതല്‍ നടപടികള്‍ വേണമെന്ന ഉറച്ചനിലപാടിലാണെന്നാണ് സൂചന.

ഓഗസ്റ്റ് രണ്ടാംവാരത്തില്‍ ചേരുന്ന സംസ്ഥാന കമ്മറ്റിയോഗം കോട്ടമുറിക്കലിനെതിരേ എന്തുനടപടി വേണമെന്ന് ആലോചിക്കും. കണ്ണൂരില്‍ സമാനമായ പ്രശ്‌നമുയര്‍ന്നപ്പോള്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിയെ ബ്രാഞ്ചിലേക്കു തരംതാഴ്ത്തിയിരുന്നു. ഇതുപോലെ സമാനമായ നടപടി തന്നെയാകും എറണാകുളത്തുമുണ്ടാവുകയെന്നാണ് സൂചന.

എന്തായാലും ഗോപിയെ പുറത്താക്കുന്നതുപോലുള്ള നടപടികളുണ്ടാകില്ലെന്നാണ് അറിയുന്നത്. അത്രയും കടുത്ത നടപടിയ്ക്ക് ഗോപിയുടെ എതിര്‍ചേരിയും ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന. അതേസമയം സംസ്ഥാന കമ്മറ്റിയംഗമായ ഗോപി കേരള കര്‍ഷകസംഘം സംസ്ഥാന ട്രഷറര്‍ പദവിയും വഹിക്കുന്നുണ്ട്. പോഷക സംഘടനകളുടെ ചുമതകളില്‍ നിന്നും ്ഇദ്ദേഹത്തെ മാറ്റിയേയ്ക്കുമെന്നും അഭ്യൂഹമുണ്ട്.

പി ശശിയുടെ കാര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗോപിയുടെ കാര്യം അത്ര രൂക്ഷമല്ല. ശശിയ്‌ക്കെതിരെ അപമാനത്തിന് ഇരയായ സ്ത്രീയായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ ഗോപിയ്‌ക്കെതിരെ രംഗത്തെത്തിയത് പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ്.

നടപടി പുറത്താക്കലില്‍ കലാശിക്കില്ലെന്നാണു സൂചന. തല്‍ക്കാലം വി.എസ് പക്ഷം അത്രയും കടുത്ത നടപടി ആഗ്രഹിക്കുന്നില്ല. കണ്ണൂരില്‍ പരാതിക്കാരി നേരിട്ടു രംഗത്തു വന്നെങ്കില്‍ എറണാകുളത്ത് പരാതി നല്‍കിയത് പാര്‍ട്ടിക്കാര്‍ തന്നെയാണെന്നതാണു വ്യത്യാസം.

English summary
CPM will take more strict actions agaisnt leader Gopi Kottamurakkal in few days over the immorality allegations. Gopi already expelled from the district secretary post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X