Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം നല്‍കിയില്ല ; 14കാരനെ അച്ഛന്‍ കൊന്നു

Kannur
കണ്ണൂര്‍: പയ്യന്നൂരിനു സമീപം വാഴക്കുണ്ടം സ്‌നേഹഗിരിയില്‍ പിതവിന്റെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ഥിയായ മകന്‍ കൊല്ലപ്പെട്ടു. ഒന്‍പതാം ക്‌ളാസ് വിദ്യാര്‍ഥി ഷിജിത് (14)ആണ് മരിച്ചത്. പുളിങ്ങോം ഗവണ്‍മെന്റ് വൊക്കേഷനല്‍ എച്ച്എസ്എസ് വിദ്യാര്‍ഥിയാണ്. കുട്ടിയെ അച്ഛനായ ഷാജി(45) കാലില്‍ തൂക്കി നിലത്തടിക്കുകയായിരുന്നെന്ന് അമ്മ രജനി പൊലീസിനോടു പറഞ്ഞു. എന്നാല്‍ ഷാജി കുറ്റം സമ്മതിച്ചിട്ടില്ല. പെരിങ്ങോം പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.

ചൊവ്വാഴ്ച രാത്രി മദ്യലഹരിയില്‍ സജിത്തിനെ ഷാജി ക്രൂരമായി മര്‍ദിച്ചുവെന്നു മാതാവ് രജനി പറയുന്നു. തല ഭിത്തിയില്‍ ബലമായി ഇടിപ്പിക്കുകയും ചെയ്തുവത്രെ. അബോധാവസ്ഥയിലായ സജിത്തിനെ ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെയെത്തും മുമ്പെ മരണം സംഭവിച്ചു. സം

സംഭവത്തെക്കുറിച്ച് മാതാവ് പറയുന്നതിങ്ങനെ. പഠിക്കുന്നതിനൊപ്പം ബസ് കഴുകാനും മറ്റും പോകുന്ന സജിത്തിന്റെ കൈവശം പണമുണ്ടായിരുന്നു. വീട്ടിലേക്കു ടിവി വാങ്ങാനെന്നു പറഞ്ഞാണ് പണം സൂക്ഷിച്ചുവച്ചിരുന്നത്.

എന്നാല്‍ മദ്യപിച്ചെത്തിയ ഷാജി ഈ പണം ആവശ്യപ്പെട്ടു. വീട്ടിലേക്കു സാധനങ്ങള്‍ വാങ്ങിയതിനാല്‍ തന്റെ കൈവശം പണമില്ലെന്നു പറഞ്ഞതോടെ സജിത്തിനെ മര്‍ദിക്കാന്‍ തുടങ്ങി. കുടുംബാംഗങ്ങള്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ ബാക്കിയുള്ളവരെ മുറിക്കുള്ളിലാക്കി വാതിലടച്ചശേഷവും മര്‍ദനം തുടര്‍ന്നു.

പിന്നീട് വാതില്‍ തുറന്നു പുറത്തെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ സജിത്ത് കിടക്കുന്നതാണു കണ്ടത്. ബോധം പോയതാണെന്നു പറഞ്ഞ് സജിത്തിനെ ഷാജി മുറ്റത്തേക്കു വലിച്ചുകൊണ്ടുപോയി വെള്ളം കോരിയൊഴിച്ചു. എന്നിട്ടും കണ്ണുതുറക്കാതെ വന്നതോടെ അയല്‍ക്കാരെ വിളിച്ചുവരുത്തി ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു.

അതേസമയം ഷാജി പറയുന്നത് സജിത്ത് വീണു പരിക്കേറ്റു മരിച്ചുവെന്നാണ്. പരിയാരം മെഡിക്കല്‍ കോളജില്‍ മൃതദേഹം ബുധനാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തും. സഹോദരങ്ങള്‍: ഷിജിത്ത്, അജിത്ത്, ഷിജിന. മൂത്ത മകനാണു സജിത്ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+