സൂപ്പറുകളുടെ നികുതികുടിശ്ശിക 2മാസത്തിനകം

ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാറുണ്ടെങ്കിലും രണ്ട് സൂപ്പറുകളുടെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തിരുവനന്തപുരത്തെ എംബി സനില്‍കുമാറാണ്. മമ്മൂട്ടിയുടെ ശുപാര്‍ശപ്രകാരമാണ് ഏതാനും വര്‍ഷം മുമ്പ് ലാലും സനില്‍കുമാറിനെ കണക്കുകള്‍ നോക്കാനേല്‍പ്പിച്ചത്.
നേരത്തെയുള്ള ലാലിന്റെ ഓഡിറ്റര്‍മാര്‍ക്ക് സംഭവിച്ച പിഴവാണ് റെയ്ഡിന് കാരണമെന്ന് സനില്‍കുമാര്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.
നേരത്തെ ലാലിന്റെ ചെന്നൈയിലെ ഓഡിറ്റര്‍ കൃത്യമായ കണക്കുകള്‍ കൊടുക്കാതെ ചെലവുകള്‍ കൂട്ടി കാണിച്ച് നികുതി കുറച്ചുകാണിച്ചതാണ് പ്രശ്‌നമായത്. 2008-09 കാലഘട്ടത്തില്‍ മോഹന്‍ലാല്‍ നികുതി അടച്ചത് 12 ലക്ഷം രൂപ മാത്രമാണ്. എന്നാല്‍ സനില്‍കുമാര്‍ റിട്ടേണ്‍ സമര്‍പ്പിച്ച 2009-10 കാലയളവില്‍ പ്രതിമാസം അഞ്ചു ലക്ഷം രൂപ പ്രകാരം 60 ലക്ഷം രൂപ നികുതിയടച്ചു.
കഴിഞ്ഞ ആറുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ച് ഇതില്‍ 200809 സാമ്പത്തികവര്‍ഷത്തിനു മുമ്പുള്ള കാലത്ത് അടയ്ക്കാതെപോയ നികുതിയും അതിന്റെ പലിശയും മോഹന്‍ലാലില്‍നിന്ന് ഈടാക്കുമെന്ന് ആദായനികുതി അധികൃതര്‍ അദ്ദേഹത്തെ ധരിപ്പിച്ചു. നികുതിയടച്ചതില്‍ എന്തെങ്കിലും പിഴവുണ്ടെങ്കില്‍ അതടയ്ക്കാന്‍ തയാറാണെന്ന് മോഹന്‍ലാലും വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications