കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുറന്ന ജയിലിലെ തടവുകാര്‍ മദ്യപിക്കാന്‍ ഒളിച്ചോടി

  • By Lakshmi
Google Oneindia Malayalam News

കാഞ്ഞങ്ങാട്: തുറന്ന ജയിലില്‍ നിന്നും മൂന്ന് തടവുകാര്‍ മദ്യപിക്കാനായി രാത്രിയില്‍വ്യാജവാറ്റുകേന്ദ്രത്തിലെത്തിയ സംഭത്തില്‍ ജയില്‍ എഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 3തടവുകാരാണ് വ്യാജമദ്യകേന്ദ്രത്തിലെത്തിയത്. ഇക്കാര്യത്തില്‍ ജയില്‍ സൂപ്രണ്ട് എ ദേവദാസിനോടാണ് അലക്‌സാണ്ടര്‍ ജേക്കബ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

മദ്യപിക്കാന്‍ പോയ മൂന്നു തടവുകാരെയും ഇവിടെനിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞദിവസം ജയിലിലെ ജോലികള്‍ക്കു ശേഷം വൈകീട്ട് ആറരയോടെ പുറത്തു കടന്ന തടവുകാരെ ഒരു കിലോമീറ്ററോളം അകലെയുള്ള അത്തുട്ടി കോളനിയിലെ അനധികൃത മദ്യവില്‍പ്പന കേന്ദ്രത്തിലാണു കണ്ടെത്തിയത്.

തടവുകാര്‍ അനധികൃതമായി ജയില്‍വളപ്പിനു പുറത്തുകടക്കാറുണ്ടെന്ന പരാതി നിലനില്‍ക്കെയാണ് സംഭവം നടന്നത്. നാട്ടുകാര്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് തടവുകാരില്‍ രണ്ടുപേര്‍ ഓടിയൊളിക്കാന്‍ ശ്രമം നടത്തി. നാട്ടുകാര്‍ തന്നെയാണ് മൂന്നു പേരെയും പിടികൂടിയത്.

ജയില്‍ അധികൃതരുടെ അറിവോടെയാണു പുറത്തുകടന്നതെന്നായിരുന്നു തടവുകാര്‍ ആദ്യം പറഞ്ഞത്. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ ചീമേനി പൊലീസ് തടവുകാരെ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് പൊലീസ് ഇക്കാര്യം ജയില്‍ അധികൃതരെ അറിയിച്ചു

ജയിലില്‍ രാത്രി എട്ടിന് തടവുകാരുടെ റോള്‍ കോള്‍ എടുക്കുമ്പോഴാണ് മൂന്നു പേരെ കാണാനില്ലെന്ന വിവരം അറിയുന്നതെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനായി ജയില്‍ ഡിഐജി രാധാകൃഷ്ണന്‍ ബുധനാഴ്ച തുറന്ന ജയിലിലെത്തും.

English summary
3 life term prisoners from Kanjangadu open jail flee to a drink liquor by evening. Jail ADGP sought a report over this icident from the jail officef.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X