കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുനീറിനെതിരെ അന്വേഷണം തുടരാം: കോടതി

  • By Lakshmi
Google Oneindia Malayalam News

തൃശൂര്‍: മന്ത്രി എം.കെ മുനീറിനെതിരെയുള്ള വിജിലന്‍സ് കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി അനുമതി നല്‍കി. മുനീര്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് അനുമതി നല്‍കിയ രണ്ട് റോഡുകളുടെ പണിയുമായി ബന്ധപ്പെട്ടതാണ് കേസ്.

മലപ്പുറം ജില്ലയില്‍ രണ്ടിടത്ത് റോഡ് പണിയ്ക്ക് ടെണ്ടര്‍ വിളിക്കാതെ അനുമതി നല്‍കിയതും കരാറുകാരന് നിശ്ചയിച്ചതിലും കൂടുതല്‍ തുക നല്‍കിയതും അടക്കം രണ്ട് കേസുകളാണ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ പരിഗണനയിലുള്ളത്. സെപ്തംബര്‍ 26 ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഒന്നാമത്തെ കേസില്‍ ഒമ്പത് പ്രതികളും രണ്ടാമത്തെ കേസില്‍ പതിനൊന്ന് പ്രതികളുമാണുള്ളത്. 2011 ഫെബ്രുവരിയിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കോഴിക്കോട് നോര്‍ത്ത് ഡിവൈഎസ്പി ആയ പ്രേമരാജന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.

വീണ്ടും മന്ത്രിസ്ഥാനത്തെത്തിയതോടെ ഈ കേസ് മുനീര്‍ അട്ടിമറിക്കാന്‍ ശ്രിക്കുന്നുവെന്ന തരത്തില്‍ നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മുനീര്‍ അത് നിഷേധിച്ചിരുന്നു.

English summary
The Thrissur vigilance court on Wednesday issued an order to continue probe against Minister MK Muneer in two vigilance cases,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X