കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുകര്‍ബര്‍ഗിന്റെ സഹോദരി ഫേസ്‍ബുക്ക് വിട്ടു

  • By Lakshmi
Google Oneindia Malayalam News

Randi Zuckerberg
ന്യൂയോര്‍ക്ക്: സോഷ്യല്‍ നെറ്റ്‌വര്‍ക്ക് രംഗത്തെ വമ്പനായ ഫേസ്‍ബുക്കിന്റെ സിഇഒ മാര്‍ക്ക് സുകര്‍ബര്‍ഗിന്റെ സഹോദരിയും കമ്പനിയുടെ ഡയറക്ടര്‍ ഓഫ് മാര്‍ക്കറ്റിംഗുമായിരുന്ന റെന്‍ഡി സുകെര്‍ബര്‍ഗ് ഫേസ്‍ബുക്ക് വിട്ടു.

സ്വന്തമായി ഒരു സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനം തുടങ്ങുന്നതിനാണ് റെന്‍ഡി ഫേസ്‍ബുക്ക് വിട്ടത്. കഴിഞ്ഞ ആറുവര്‍ഷമായി ഫേസ്‍ബുക്കില്‍ ജോലിചെയ്യുകയായിരുന്നു ഇവര്‍.

മറ്റൊരു കമ്പനിക്ക് രൂപംനല്‍കാന്‍ ഏറ്റവും പറ്റിയ സമയം ഇതാണെന്ന് കരുതുന്നിനാലാണ് കമ്പനിവിടുന്നതെന്ന് റെന്‍ഡി പറയുന്നു.

ആര്‍ ടു ഇസഡ് മീഡിയ എന്ന സ്ഥാപനമാണ് റെന്‍ഡി തുടങ്ങുന്നത്. മാധ്യമ രംഗത്തുള്ള കമ്പനികളെയും അവരുടെ പ്രോഗ്രാമുകളെയും ഡവലപ്‌ചെയ്യുന്നതിന് എന്റേതായ ചില ആശയങ്ങളും പ്രോഗ്രാമുകളുമെല്ലാം ഉണ്ടാക്കുകയാണ് ലക്ഷ്യം.

ഈ ലക്ഷ്യത്തോടെ മുന്നേറാനുള്ള പ്രചോദനമെല്ലാം ഫേസ്‍ബുക്കില്‍നിന്നുതന്നെയാണ് കിട്ടിയത്. ഫേസ്‍ബുക്കിന്റെ മീഡിയ പദ്ധതികളുമായി സഹകരിക്കാന്‍ ഇനിയും കഴിയുമെന്ന് വിശ്വസിക്കുന്നത്- റെന്‍ഡി പറഞ്ഞു.

റെന്‍ഡി കമ്പനി വിടുന്നകാര്യം ഫേസ്‍ബുക്ക് ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഫേസ്‍ബുക്ക് വിട്ട് സ്വന്തമായി ഒരു കമ്പനി തുടങ്ങാന്‍ റെന്‍ഡി തീരുമാനിച്ചകാര്യം ഞങ്ങള്‍ ശരിവയ്ക്കുകയാണ്. ഇക്കാലമത്രയും മഹത്തരമായ സേവനം നല്‍കിയതിന് നന്ദിയും അറിയിക്കുന്നു- ഫേസ്‍ബുക്ക് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

അടുത്തിടെ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ ഫേസ്‍ബുക്കിന് സമാനമായി ഗൂഗിള്‍ പ്ലസ് അവതരിപ്പിച്ചിരുന്നു. ഇത് ഫേസ്ബുക്കിന് വെല്ലുവിളിയാകുമെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. ഈ അവസരത്തിലാണ് ഒരു പ്രധാന വ്യക്തി കമ്പനി വിടുന്നതെന്ന കാര്യം ബിസിനസ് ലോകം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. സഹോദരി ഫേസ്‍ബുക്ക് വിടുന്നതിനെപ്പറ്റി മാര്‍ക് സ്യുകെര്‍ബര്‍ഗ് അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല.

English summary
Randi Zuckerberg, the sister of Mark Zuckerberg, leaves Facebook in order to start her own company. After serving six years as director of marketing, the businesswoman says that she wants to get involved in a project of her own, that will still involve Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X