കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലിന്റെ ആനക്കൊമ്പ് വനംവകുപ്പ് പരിശോധിക്കും

  • By Lakshmi
Google Oneindia Malayalam News

Mohanlal
കൊച്ചി: ആദായനികുതി റെയ്ഡിനിടെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നിന്ന് കണ്ടെടുത്ത ആനക്കൊമ്പ് വനംവകുപ്പ് അധികൃതര്‍ സൂക്ഷ്മമായി പരിശോധിക്കും.

കിട്ടിയത് യഥാര്‍ഥ ആനക്കൊമ്പാണോയെന്ന് സ്ഥിരീകരിക്കാനും ആണെങ്കില്‍ ഇതിന്റെ മൂല്യനിര്‍ണയം നടത്താനും ആദായനികുതിവകുപ്പ് അധികൃതര്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആനക്കൊമ്പ് കിട്ടിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (വൈല്‍ഡ് ലൈഫ്) നേരത്തെ ആദായനികുതി വകുപ്പിനോട് വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പരിശോധനകള്‍ പൂര്‍ത്തിയായാലേ വിവരങ്ങള്‍ നല്‍കാനാവൂ എന്ന നിലപാടിലായിരുന്നു ആദായനികുതിവകുപ്പ്.

ആനക്കൊമ്പ് കിട്ടിയെന്ന ഒരു സൂചനയും നേരത്തെ ആദായനികുതി വകുപ്പ് നല്‍കിയിരുന്നുമില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പരിശോധന ആവശ്യപ്പെട്ടുള്ള കത്ത് വനംവകുപ്പിന് കിട്ടിയത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് വനംവകുപ്പിലെ ഉന്നതോദ്യോഗസ്ഥന്‍ അറിയിച്ചു. ആദായനികുതി വകുപ്പിന്റെ നടപടികള്‍ കഴിഞ്ഞേ ആവശ്യമെങ്കില്‍ വനം വകുപ്പ് തുടരന്വേഷണം നടത്തൂകയുള്ളു.

ആവശ്യമായ രേഖകളുണ്ടെങ്കില്‍ ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിന് നിയമപരമായ തടസ്സങ്ങളില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യാപിതാവായ ബാലാജി തന്നതാണ് ആനക്കൊമ്പെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വീട്ടില്‍ ഇത് വര്‍ഷങ്ങള്‍ക്കു മുമ്പേ ഉണ്ടായിരുന്നുവെന്നും ലാല്‍ പറഞ്ഞിരുന്നു.

എന്തായാലും ആനക്കൊമ്പ് യഥാര്‍ത്ഥമാണെങ്കില്‍ അത് അതിര്‍ത്തി കടത്തിക്കൊണ്ടുവന്നതുള്‍പ്പെടെയുള്ള രേഖകള്‍ ലാല്‍ സമര്‍പ്പിക്കേണ്ടിവരുമെന്നാണ് സൂചന. ന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പ് സംസ്ഥാനം കടത്തണമെങ്കില്‍ ഇരു സംസ്ഥാനങ്ങളിലെയും ചീഫ്‌ലൈഫ് വാര്‍ഡന്റെ പ്രത്യേക അനുമതി വേണം. രേഖകളില്ലാതെ ആനക്കൊമ്പ് സൂക്ഷിച്ചാല്‍ ഏഴുവര്‍ഷം വരെ തടവും 25.000 രൂപ പിഴയുമാണ് ശിക്ഷ.

English summary
Officials from Forest Department(wild life) will examine the tusks found from Super Star Mohanlal's house during the IT raids.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X