മാനഭംഗം: കള്ളസന്യാസി അറസ്റ്റിലായി
ദില്ലി: ജാര്‍ഖണ്ഡില്‍ പീഡനങ്ങള്‍ക്ക് ഇരയാവുന്ന ആദിവാസി പെണ്‍കുട്ടികളെ സഹായിക്കാന്‍ സന്നദ്ധ സംഘടന നടത്തുന്ന വ്യാജ സന്യാസി മാനഭംഗക്കേസില്‍ അറസ്റ്റിലായി.
രാമകഥപാടിനടന്ന് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തി അനുയായി വൃന്ദത്തെ സൃഷ്ടിച്ച ബാബ വാമ്‌ദേവാണ് ദില്ലിയിലെ പഞ്ചാബി ബാഗില്‍ അറസ്റ്റിലായത്.
ഒരു ബാലിക അടക്കം മൂന്നുപേരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. മുമ്പ് മാനഭംഗത്തിനിരയായിട്ടുള്ള മൂന്നുപേരും ആശ്വാസം തേടിയാണ് സ്വാമിയുടെ അടുക്കല്‍ എത്തിയത്. പക്ഷേ, സ്വാമിയും അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.
വിവരം പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് പെണ്‍കുട്ടികളെ ഇയാള്‍ വിരട്ടുകയും ചെയ്തിരുന്നു. റാഞ്ചിയാണ് ഇയാളുടെ ജന്മദേശം. പന്ത്രണ്ടാം ക്‌ളാസ് വരെയേ പഠിച്ചിട്ടുള്ളൂ. അതിനുശേഷം ആത്മീയതയിലേക്ക് തിരിയുകയായിരുന്നു.
ഇരുപത്തിയാറുകാരനായ ആറുവര്‍ഷം മുമ്പാണ് ദില്ലിയില്‍ എത്തിയത്. കൂടുതല്‍ പെണ്‍കുട്ടികള്‍ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.












Click it and Unblock the Notifications