നിധി: പത്മനാഭന്റെ ഹിതമറിയാന്‍ ദേവപ്രശ്‌നം

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് തുറന്നു പരിശോധിച്ച നിലവറകളിലെ സ്വത്തുക്കളുടെ മൂല്യനിര്‍ണയം ഇതിനുശേഷമായിരിക്കും നടക്കുക. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയും ക്ഷേത്ര ഭരണസമിതിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ദേവപ്രശ്‌നം നടത്താന്‍ തീരുമാനിച്ചത്.
ബാംഗ്ലൂരില്‍ നിന്നുള്ള പണ്ഡിതന്മാരായിരിക്കും ദേവപ്രശ്‌നം നടത്തുക. ക്ഷേത്രത്തിനുള്ളില്‍ വച്ചുതന്നെയായിരിക്കും ദേവപ്രശ്‌നം നടത്തുക. ഇതുവരെ തുറക്കാത്ത 'ബി' നിലവറ തുറക്കുന്നതു സംബന്ധിച്ച ആശങ്കയും ദേവപ്രശ്‌നത്തില്‍ പരിശോധിക്കാനാണ് സാധ്യത.
നിലവറകളില്‍ നിന്നും കണ്ടെത്തിയ അമൂല്യ സമ്പത്തിന്റെ മൂല്യ നിര്‍ണയത്തിന് സി.വി ആനന്ദബോസ് അധ്യക്ഷനായ സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. സമിതി കഴിഞ്ഞ ദിവസം കണക്കെടുപ്പ് ആരംഭിക്കാനിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.












Click it and Unblock the Notifications