ലോട്ടറി: അരുണിന്റെ ബന്ധവും സി.ബി.ഐ. അന്വേഷിക്കും
തിരുവനന്തപുരം: ലോട്ടറി കുംഭകോണ സിബിഐ അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി. ദേശാഭിമാനിയ്ക്ക് സാന്റിയാഗോ മാര്‍ട്ടിന്‍ രണ്ട് കോടി രൂപ നല്‍കിയത്, സി.പി.എമ്മിന്റെ കൈരളി, പീപ്പിള്‍ ചാനലുകളിലും മാര്‍ട്ടിന്റെ എസ്. എസ് മ്യൂസിക്കിലും അന്യസംസ്ഥാന ലോട്ടറിനറുക്കെടുപ്പിന്റെ തത്സമയ ദൃശ്യം പ്രക്ഷേപണം ചെയ്തത് തുടങ്ങിയ കാര്യങ്ങള്‍ എന്നിവയാണ് സിബിഐയുടെ അന്വേഷണ പരിധിയില്‍ കൊണ്ട് വന്നത്.
വി.എസിന്റെ മകന്‍ അരുണ്‍കുമാറും ലോട്ടറി നടത്തിപ്പുകാരും തമ്മിലുള്ള ബന്ധവും അന്വേഷിയ്ക്കുന്നുണ്ട്. ലോട്ടറി പ്രശ്നത്തില്‍ ശബ്ദം ഉയര്‍ത്തിയ വിഎസിനെ വെട്ടിലാക്കുന്ന നീക്കമാണ് ഇത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറികാര്‍ക്ക് 5750 കോടി രൂപ നികുതിയിളവ് നല്‍കിയതും സി.ബി.ഐ അന്വേഷണ പരിധിയില്‍ വരും. ലോട്ടറി തട്ടിപ്പ് ചെറുതല്ലാത്തതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നാണ് സര്‍ക്കാര്‍ വിജ്ഞാപനത്തിലെ നിര്‍ദ്ദേശം.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശനും നിര്‍ദേശിച്ച കാര്യങ്ങളാണ് വിജ്ഞാപനത്തില്‍ ചേര്‍ത്തത്. ഈ വിജ്ഞാപനത്തോടെ സിബി അന്വേഷിയ്ക്കന്ന വിഷയങ്ങളുടെ എണ്ണം 47 ആയി. പുതുതായി 15 വിഷയങ്ങളാണ് ചേര്‍ത്തിട്ടുള്ളത്.
മൂന്നക്ക ലോട്ടറികളുടെ നടത്തിപ്പ്, ഒറ്റ, ഇരട്ട, വിറ്റതും വില്‍ക്കാത്തതുമായ ടിക്കറ്റുകളുടെ കണക്കെടുപ്പ്, ഭൂട്ടാന്‍,സിക്കിം സര്‍ക്കാരുമായുള്ള ലോട്ടറി കരാറിന്റെ നിയമസാധുത, നിയമവിരുദ്ധമായി സ്വകാര്യ പ്രസില്‍ ലോട്ടറി അച്ചടിക്കുന്നത്, ടിക്കറ്റ് വിറ്റ് ലഭിച്ച പണം സഞ്ചിത നിധിയില്‍ സൂക്ഷിച്ചോ, അതില്‍ നിന്നാണോ സമ്മാനത്തുക നല്‍കിയത് എന്നീ കാര്യങ്ങള്‍ പുതിയ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications