കള്ളപ്പണം:ഇന്ത്യന്‍ നിക്ഷേപകരുടെ വിവരങ്ങള്‍ കിട്ടി
ദില്ലി: സ്വിറ്റ്സര്‍ലാന്‍ഡിലെ ജനീവയിലുള്ള എച്ച്എസ്ബിസി ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ പേരുകള്‍ കേന്ദ്രസര്‍ക്കാറിന് ലഭിച്ചു. ഫ്രഞ്ച് സര്‍ക്കാറാണ് 700 ഇന്ത്യക്കാരുടെ പേരുകള്‍ കേന്ദ്രസര്‍ക്കാറിന് കൈമാറിയത്. ഈ അക്കൗണ്ടുകളെക്കുറിച്ച് പ്രത്യേക നികുതി ബോര്‍ഡ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മധ്യയൂറോപ്യന്‍ രാജ്യമായ ലിക്‌റ്റെന്‍സ്‌റ്റൈനിലെ എല്‍ജിടി ബാങ്കിലുള്ള അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ജനീവയിലെ അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ സര്‍ക്കാറിന് ലഭിച്ചിരിക്കുന്നത്.
പ്രവാസി ഭാരതീയരുടെ അക്കൗണ്ടുകള്‍ ഉണ്ടോയെന്നും അതൊഴിച്ചുള്ള മറ്റ് അക്കൗണ്ടുകളിലേത് കള്ളപ്പണമാണോയെന്നുമുള്ള പരിശോധനയാണ് നടക്കുന്നത്. ഇതോടൊപ്പം, തന്നെ അക്കൗണ്ട് ഉടമകളെ കണ്ടെത്തുന്നതിനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യക്കാരുടെ അക്കൗണ്ട് നമ്പറും പാസ്‌പോര്‍ട്ടിന്റെ വിവരങ്ങളും പാസ്‌പോര്‍ട്ടിലെ മേല്‍വിലാസവുമാണ് അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്നത്.
എല്‍ജിടി ബാങ്കിന്റെ കാര്യത്തിലെന്ന പോലെ, എച്ച്എസ്ബിസിയിലെയും ഒരു ജീവനക്കാരന്‍ കടത്തിയ വിവരങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരുടെ പേരുകളാണ് ഫ്രഞ്ച് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്.
2008ലാണ് ബാങ്ക് ജീവനക്കാരന്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ഇതു പിന്നീട് ഫ്രഞ്ച് അധികൃതരുടെ കൈകളിലെത്തി. ഫ്രാന്‍സിന് പുറമെ സ്‌പെയിന്‍, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാരുടെ പേരുകളും പുറത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications