കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി ഇപ്പോഴും മികച്ച നിക്ഷേപമാര്‍ഗ്ഗം

Google Oneindia Malayalam News

Share investment
മുംബൈ: നിലവിലുള്ള സാമ്പത്തിക പ്രതിസന്ധികണ്ട് ഓഹരി നിക്ഷേപകര്‍ അങ്കലാപ്പിലാവേണ്ടെ കാര്യമില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തീര്‍ച്ചയായും അമേരിക്കന്‍ പ്രതിസന്ധി ആഗോളവിപണിയെ മൊത്തം ബാധിക്കും. സ്വാഭാവികമായും അതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലുമുണ്ടാവും.

പരമ്പരാഗതമായ ഫിക്‌സഡ് ഡിപ്പോസിറ്റുകളും ഡെബ്റ്റ് ഫണ്ടുകളെയും പരിഗണിക്കുമ്പോള്‍ ഓഹരി തന്നെയാണ് മികച്ച നിക്ഷേപമാര്‍ഗ്ഗമെന്ന് മനസ്സിലാവും. വിപണിയില്‍ എന്തൊക്കെ സംഭവിച്ചാലും നല്ല ഒരു നിക്ഷേപകന് 20 ശതമാനത്തില്‍ കുറയാത്ത ലാഭം ഉറപ്പാക്കാനാവും.

ഡൈവേഴ്‌സിഫൈഡ് മ്യൂച്ചല്‍ ഫണ്ടുകളിലൂടെ ഓഹരിയില്‍ പ്രവേശിക്കാന്‍ പറ്റിയ സമയാണിത്. ചാഞ്ചാട്ടം തുടരുന്നതിനാല്‍ കൈയിലുള്ള പണമെല്ലാം ഒന്നിച്ചുനിക്ഷേപിക്കുന്നതിനു പകരം ഘട്ടം ഘട്ടമായി വിപണിയില്‍ ഇറക്കുന്നതാണ് നല്ലത്-വാല്യു റിസര്‍ച്ചിന്റെ ധീരേന്ദ്രകുമാറിന്റെ അഭിപ്രായമാണിത്.

ഇന്ത്യന്‍ സാമ്പത്തികവ്യവസ്ഥ വളരെ നിര്‍ണായകമായ അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്. വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ പല വികസിത രാജ്യങ്ങളും 'കുടിശ്ശിക'ക്കാരായി മാറും. ഇതോടെ അന്താരാഷ്ട്രവിപണിയില്‍ പണത്തിന്റെ അളവ് കാര്യമായ തോതില്‍ നിയന്ത്രിക്കപ്പെടും.

സാധനങ്ങളുടെ വിലയില്‍ കുറവുണ്ടാവുന്നതുകൊണ്ട് ഇന്ത്യയ്ക്ക് പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനാവും. യൂറോപ്യന്‍ വിപണിയും അമേരിക്കന്‍ വിപണിയും പ്രതിസന്ധിയിലകപ്പെട്ടാല്‍ സ്വാഭാവികമായും ഇന്ത്യ, ചൈന, ബ്രസീല്‍ വിപണിയിലേക്കാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ നീങ്ങേണ്ടത്.-ഇനാം സെക്യൂരിറ്റിയുടെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

പലിശനിരക്ക് കൂടുന്നതിനാല്‍ അടുത്ത പാദങ്ങളില്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ ലാഭം കുറയും. ഇത് പലപ്പോഴും വിപണിയുടെ ചാഞ്ചാട്ട സ്വഭാവത്തെ നിലനിര്‍ത്തുകയാണ് ചെയ്യുക. ജി.ഡി.പി എട്ടുശതമാനത്തില്‍ നിലനിര്‍ത്താനായാല്‍ വളര്‍ച്ചാനിരക്ക് 14 ശതമാനത്തിലേക്കുയര്‍ത്താനും ഇ.പി.എസ്(ഏര്‍ണിങ് പെര്‍ ഷെയര്) 18 മുതല്‍ 20 ശതമാനം വരെ ഉറപ്പിക്കാനും സാധിക്കും.

അമേരിക്ക കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് നീങ്ങുകയാണെങ്കില്‍ ചൈനയെയും അത് ചെറിയ തോതില്‍ ബാധിക്കും. ചൈനയുടെ കരുതല്‍ നിക്ഷേപത്തിന്റെ പകുതിയോളവും അമേരിക്കയിലാണ്. പണപ്പെരുപ്പവും പലിശനിരക്കും കുറയ്ക്കാനായാല്‍ വരാനിരിക്കുന്ന നാളുകളില്‍ ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപരാജ്യമായി ഇന്ത്യമാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ തന്നെ ഇന്ത്യയിലേക്കൊഴുകിയ വിദേശനിക്ഷേപത്തിന്റെ കണക്കു നോക്കിയാല്‍ ഇക്കാര്യം വ്യക്തമാവും.

English summary
Share investment will give you better returns. Dont be panic over the present crisis. Invest in diversified funds. You will get minimum 20 percent return per year. But after 3 year you can expect miracls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X