കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണി പ്രതിരോധത്തില്‍

Google Oneindia Malayalam News

മുംബൈ: 600 പോയിന്റിലേറെ തകര്‍ന്ന അമേരിക്കന്‍ വിപണിയുടെ ചുവടുപിടിയ്ക്കാന്‍ നില്‍ക്കാതെ ഇന്ത്യന്‍ ഓഹരി വിപണി കരുത്തുകാട്ടി. വില്‍പ്പന തുടങ്ങിയ ഉടന്‍ തന്നെ സെന്‍സെക്‌സ് 500 പോയിന്റോളം താഴേക്കിറങ്ങി.നിഫ്റ്റി 14 മാസത്തിനുശേഷം ആദ്യമായി 5000നു താഴെ പോയെങ്കിലും സെന്‍സെക്‌സിനൊപ്പം തിരിച്ചുകയറി. ക്ലോസ് ചെയ്യുമ്പോള്‍ സെന്‍സെക്‌സ് 132.27 പോയിന്റ് നഷ്ടത്തില്‍ 16857.91ലും നിഫ്റ്റി 45.65 കുറഞ്ഞ് 5072.85ലുമാണ്.യൂറോപ്യന്‍ വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നില്ലെങ്കില്‍ ഒരു പക്ഷേ, ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വളരെ നാളുകള്‍ക്കുശേഷം പച്ചകത്തുമായിരുന്നു.

അമേരിക്കയില്‍ നിന്നുള്ള വാര്‍ത്തകള്‍ തന്നെയായിരിക്കും ബുധനാഴ്ച ഇന്ത്യന്‍ വിപണിയുടെ ഗതി നിര്‍ണയിക്കുക. ചൊവ്വാഴ്ച ചേരുന്ന ഫെഡറല്‍ ഓപണ്‍ മാര്‍ക്കറ്റ് കമ്മിറ്റി(എഫ്.ഒ.എം.സി) യോഗത്തിലെടുക്കുന്ന തീരുമാനങ്ങളാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്കയിലെ പണവിതരണത്തെയും പലിശനിരക്കിനെയും കുറിച്ച് നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ അധികാരമുള്ള സമിതിയാണ് എഫ്.ഒ.എം.സി.

റിലയന്‍സ് ഇന്‍ഫ്രാ സ്ട്രക്ചര്‍, റിലയന്‍ പവര്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍, ടാറ്റാ സ്റ്റീല്‍ ടാറ്റാ മോട്ടോര്‍സ് കമ്പനികള്‍ക്കാണ് ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത്. അതേ സമയം മഹീന്ദ്ര, ഗ്രാസിം, അംബുജ സിമന്റ്, ഐ.ടി.സി, ഡി.എല്‍.എഫ് ഓഹരികള്‍ക്ക് രണ്ടു ശതമാനത്തിലേറെ നേട്ടമുണ്ടാക്കാനായി.

English summary
BSE Sensex today closed 132 points down - recovering from an early loss of 560 points - as government assurances failed to fully beat back the contagion impact of debt crisis in the US and Europe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X