കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴഗിരിയുടെ ഭാര്യയെ ഉടന്‍ അറസ്റ്റുചെയ്യും?

  • By Lakshmi
Google Oneindia Malayalam News

മധുര: ഡിഎംകെ നേതാവും കേന്ദ്രമന്ത്രിയുമായ അഴഗിരിയുടെ ഭാര്യ കാന്തി അഴഗിരിയെ പൊലീസ് അറസ്റ്റുചെയ്‌തേയ്ക്കുമെന്ന് സൂചന.

ഒരു ക്ഷേത്രത്തിന്റെ ഭൂമി നിമയവിരുദ്ധമായി സ്വന്താക്കിയ കേസിലാണ് പൊലീസ് കാന്തിയെ അറസ്റ്റുചെയ്യാനൊരുങ്ങുന്നത്. ദയ സൈബര്‍ പാര്‍ക്കിന്റെ മേധാവിയാണ് കാന്തി അഴഗിരി.

ഇവര്‍ ഭൂമി തട്ടിയെടുത്തതായി ആരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടാണ് പരാതി ലഭിച്ചിരിക്കുന്നത്. മധുരൈയിലെ ഉത്തംഗുഡി ഭാഗത്തുള്ള ഒരു ക്ഷേത്രത്തിന് കീഴിലുള്ള ഏക്കറുകണക്കിന് ഭൂസ്വത്ത് ഇവര്‍ കൈവശപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

ക്ഷേത്രം പൂജാരി സുബ്രഹ്മണ്യ അയ്യരാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഈ ഭൂമിയെല്ലാം 1936ല്‍ ക്ഷേത്രത്തിന് ലഭിച്ചതാണത്രേ.

ആരോപണത്തില്‍ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും പ്രഥമദൃഷ്ട്യാ കാന്തി കുറ്റ്ക്കാരിയാണെന്നുമാണ് പൊലീസ് പറയുന്നത്.

ജയലളിത സര്‍ക്കാര്‍ അധികാരത്തിലേറിയതില്‍പ്പിന്നെ ഒട്ടേറെ ഡിഎംകെ നേതാക്കള്‍ ഭൂമിഇടപാട് കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ജലളിത കരുതിക്കൂട്ടി നേതാക്കളെ അകത്താക്കുകയാണെന്നാണ് ഡിഎംകെ ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം അഴഗിരി തനിക്ക് അനധികൃത സ്വത്തില്ലെന്നും എല്ലാം നിയമപരമായി സമ്പാദിച്ചതാണെന്നും പറഞ്ഞിരുന്നു.

English summary
Sources from Chennai reported that police is all set to arrest DMK leader Alagiri's wife Kanthi Alagiri in connection with a land grab case,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X