കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാണ്ടിയുടെ രാജിക്കായി മുറവിളി

  • By Ajith Babu
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: ആദ്യമുണ്ടായ ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിപദം ഒഴിയണമെന്ന് പ്രതിപക്ഷം ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു.

വിജിലന്‍സ് കോടതി വിധി വന്നയുടനെ ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പു മാത്രം ഒഴിഞ്ഞാല്‍ മതിയെന്ന സി.പി.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആദ്യപ്രതികരണമാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്.

കോടിയേരിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും രാജി ആവശ്യവുമായി രംഗത്തെത്തിയതോടെ ഇക്കാര്യത്തില്‍ പ്രതിപക്ഷനിരയില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ കാര്യങ്ങള്‍.

വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞാല്‍മാത്രം പോരാ, രാജിവയ്ക്കണമെന്നുതന്നെയാണ് ഉദ്ദേശിച്ചതെന്ന് ദേശാഭിമാനി പത്രത്തിലെ ലേഖനത്തിലൂടെ കോടിയേരി ബാലകൃഷ്ണന്‍ തിരുത്തിയതോടെയാണ് ഈ ആശയക്കുഴപ്പം പരഹരിച്ചത്. എന്നാല്‍ കോടിയേരിയുടെ ആവശ്യം നല്ലൊരു പിടിവള്ളിയായി കണ്ട ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസും വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞ് കുരുക്കില്‍ നിന്നും തലയൂരാനുള്ള ശ്രമത്തിലാണ്.

രാഷ്ട്രീയ അന്തസുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. ആണത്തമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്നായിരുന്ന് ആവശ്യപ്പെട്ട് വിഎസും രംഗം കൊഴുപ്പിച്ചു.

കോടതി ഉത്തരവു മാനിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ ഉമ്മന്‍ചാണ്ടി തയാറാകണമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബുധനാഴ്ച ഇടതുമുന്നണി അടിയന്തര യോഗം ചേരുന്നുണ്ട്്. യോഗത്തില്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭപരിപാടികള്‍ ആസൂത്രണം ചെയ്‌തേക്കും.

English summary
An overnight decision to give up the vigilance portfolio was initially considered a strategic move to save the day for Kerala chief minister Oommen Chandy, but demands for his ouster only increased on Tuesday with opposition leaders in Kerala saying it was only appropriate for him to step down in the wake of a court directive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X