Get Updates
Get notified of breaking news, exclusive insights, and must-see stories!

നിധിയില്‍ തൊടുന്നവന്റെ വംശം മുടിയും

Sree Padmanabhaswamy Temple
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്ന് ദേവപ്രശ്‌നത്തില്‍ പ്രശ്‌നവിധി. വിലക്ക് ലംഘിച്ച് നിലവറയില്‍ പ്രവേശിക്കുന്നവരുടെ വംശം തന്നെ മുടിഞ്ഞു പോകുമെന്നും തുറക്കുന്നവരുടെ കുടുംബാംഗങ്ങള്‍ വിഷബാധയേറ്റ് മരിക്കുമെന്നും പ്രശ്‌നവിധിയിലുണ്ട്.

ഈ നിലവറയില്‍ പ്രവേശിക്കാന്‍ ഭഗവാന് മാത്രമേ അവകാശമുള്ളൂ. നിലവറിയില്‍ സ്പര്‍ശിക്കുന്നവര്‍ക്ക് നാശമുണ്ടാകും. ഇവരുടെ കുടുംബാംഗങ്ങള്‍ പാമ്പുകടിയേറ്റോ വിഷം കഴിച്ചോ മരിക്കും. പൂര്‍വകാല ദേവ ചൈതന്യത്തിന്റെ ആസ്ഥാനമാണ് ബി നിലവറയെന്ന് ദേവപ്രശ്‌നത്തില്‍ പറയുന്നു. സ്വത്ത് സൂക്ഷിച്ചിരിക്കുന്ന നിലവറകളില്‍ പരിശോധന നടത്തുന്നതു ക്ഷേത്രചൈതന്യത്തിനു ദോഷമെന്നു ദേവപ്രശ്‌നത്തില്‍ തെളിഞ്ഞു.

തുറക്കാനിരിക്കുന്ന 'ബി' നിലവറയ്ക്കു ക്ഷേത്രചൈതന്യം നിലനിര്‍ത്തുന്നതുമായി ബന്ധമുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഏതോ യതിവര്യന്റെയോ ബ്രാഹ്മണസമൂഹത്തിന്റെയോ അധീനതയിലായിരുന്നു ക്ഷേത്രം.

അവരെ നിഷ്‌കാസനം ചെയ്തതിനു പ്രായശ്ചിത്തം നടത്തിയെങ്കിലും പരിഹാരക്രിയകള്‍ മുടങ്ങി. മുമ്പ് മുറജപം, ദീപാരാധന, സാമൂഹ്യാരാധന തുടങ്ങി പ്രത്യേക പരിഹാരങ്ങള്‍ ദോഷനിവാരണത്തിനായി ചെയ്തതിന്റെ സുകൃതത്താലാണ് ഇതുവരെ കുഴപ്പങ്ങളുണ്ടാകാതിരുന്നതെന്ന് അവര്‍ വ്യക്തമാക്കി.

'ബി' നിലവറ തുറക്കുന്നതു ഗുരുതരപ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നു പ്രശ്‌നവിധികര്‍ത്താക്കളായ മധൂര്‍ നാരായണ രംഗഭട്ടും ഇരിങ്ങാലക്കുട പത്മനാഭശര്‍മയും ബുധനാഴ്ച മുന്നറിയിപ്പു നല്‍കിയിരുന്നു. നിലവറകള്‍ക്കു ക്ഷേത്രചൈതന്യവുമായി അഭേദ്യബന്ധമുണ്ട്. ശ്രീചക്രപ്രതിഷ്ഠപോലുള്ള കാര്യങ്ങള്‍ നിലവറകള്‍ക്ക് അടിയിലുണ്ട്. അതിനു ചലനം വരുന്നതു ഗുരുതരപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

ക്ഷേത്രചൈതന്യത്തിന് ഇളക്കംവരുന്ന പ്രവൃത്തിയുണ്ടായാല്‍ രാജ്യത്തെമ്പാടും നിയന്ത്രിക്കാനാവാത്ത തരത്തില്‍ അനീതിയും അക്രമങ്ങളും ഉണ്ടാകുമെന്നു താംബൂലപ്രശ്‌നത്തില്‍ വെളിപ്പെട്ടതായി പ്രശ്‌നവിധിക്കാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+