കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാപത്തിനിറങ്ങിയവരില്‍ കോടീശ്വരിയും 11കാരനും

  • By Ajith Babu
Google Oneindia Malayalam News

Laura Johnson
ലണ്ടന്‍: ലണ്ടന്‍ നഗരത്തെ ഭീതിയിലാഴ്ത്തിയ കലാപം ആളിക്കത്തിച്ചത് ദാരിദ്ര്യവും അവഗണനയുമാണെന്ന് പറയുമ്പോള്‍ തന്നെ കലാപത്തിന്റെ മറവില്‍ അഴിഞ്ഞാടിയത് കൗമാരക്കാരും യുവാക്കളുമടങ്ങുന്ന സംഘങ്ങള്‍.

സ്‌കൂള്‍ ജോലിക്കാരും പോസ്റ്റുമാനും സര്‍ക്കാര്‍ ജോലിക്കാരും മുതല്‍ കോടീശ്വര പുത്രിയും പതിനൊന്നുകാരന്‍ വരെയും കലാപത്തിന്റെ മറവില്‍ കൊള്ളയും കൊള്ളിവെയ്പ്പും നടത്തി. കലാപത്തിന്റെ മറവില്‍ കോടികള്‍ വിലവരുന്ന വസ്തുക്കളാണ് ഇവര്‍ ഇത്തരത്തില്‍ മോഷ്ടിച്ചു കടത്തിയത്. അഞ്ചുദിവസമായി തുടരുന്ന കലാപത്തില്‍ ഏഴുന്നൂറു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.

അക്രമികള്‍ തകര്‍ത്ത കടയില്‍നിന്നു ഒരു വേയ്‌സ്റ്റ്്ബിനുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് പതിനൊന്നുകാരന്‍ പിടിയിലായത് വേയ്‌സ്റ്റ്ബിനുമായി ഈ വിദ്യാര്‍ഥി പോലീസിന്റെ മുന്നില്‍ അകപ്പെടുകയായിരുന്നു.

തെക്കുകിഴക്കന്‍ ലണ്ടനിലുള്ള ഷാല്‍ട്ടണില്‍ ഇരുന്നൂറോളം കലാപകാരികള്‍ നടത്തിയ ആക്രമണത്തില്‍ പങ്കെടുത്ത് കടകളില്‍ മോഷണം നടത്തിയെന്ന കുറ്റത്തിനാണ് ലോറ ജോണ്‍സണ്‍ എന്ന കോടീശ്വര പുത്രി പൊലീസിന്റെ പിടിയിലകപ്പെട്ടത്.

ഇലക്്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ സിഗരറ്റുകള്‍, മദ്യം തുടങ്ങി നാലു ലക്ഷത്തോളം വിലയുള്ള വസ്തുക്കളാണ് ലോറ മോഷ്ടിച്ച് തന്റെ കാറില്‍ കടത്തിയത്. ഏഴു കോടി രൂപ വിലയുള്ള വീട്ടിലാണ് ലോറ ഈ മോഷണവസ്തുക്കള്‍ സൂക്ഷിച്ചത്.

സര്‍ക്കാര്‍ ജോലിക്കാരും സ്വകാര്യ കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നവരുമുള്‍പ്പെടെ 1100ലധകം പേരെയാണ് പോലീസ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തത്. ഇവരില്‍ കലാപം നടത്തിയവരും കടകളില്‍ മോഷണം നടത്തിയവരും ഉള്‍പ്പെടും. കലാപകാരികള്‍ മുഖംമൂടിധരിച്ചിരുന്നതിനാല്‍ അക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൂര്‍ണമായും വിജയിച്ചിട്ടില്ല.

English summary
Laura Johnson, who was educated at one of the country's top grammar schools, is alleged to have stolen electrical goods worth £5000 from the Charlton Curry's superstore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X