കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ.എസ്.ഡി നിരക്കുകള്‍ കുറയും

Google Oneindia Malayalam News

ISD
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും വിദേശരാജ്യങ്ങളിലേക്കുള്ള കോള്‍ നിരക്കുകള്‍ ഗണ്യമായി കുറയാന്‍ സാധ്യത. ഇന്റര്‍നാഷണല്‍ ലോങ് ഡിസ്റ്റന്‍സ് ഓപ്പറേറ്റേഴ്‌സിനും ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സിനും കേബിള്‍ ലാന്‍ഡിങ് സ്റ്റേഷന്‍സിനുമുള്ള ചാര്‍ജുകളില്‍ വ്യത്യാസം വരുത്താന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി(ട്രായ്) ഇതിനകം നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഐ.ടി.ഇ, ബി.പി.ഒ, കെ.പി.ഒ, കാള്‍സെന്റര്‍, ബാങ്കുകള്‍ എന്നിവയ്ക്കും ഈ തീരുമാനം അനുഗ്രഹമാകും.

അടുത്ത രണ്ടു മാസത്തിനുള്ളില്‍ ചാര്‍ജ് കുറയ്ക്കാനുള്ള തീരുമാനം കൈകൊള്ളും. അന്താരാഷ്ട്ര കോള്‍ചാര്‍ജ്ജുകള്‍ ഇപ്പോള്‍ അതാത് സേവനദാതാവിനനുസരിച്ച് മാറി കൊണ്ടിരിക്കുന്നതിനാല്‍ എത്രമാത്രം കുറയുമെന്ന് പറയാന്‍ സാധിക്കില്ല.

പക്ഷേ, മറ്റ് തെക്കേഷ്യന്‍ രാജ്യങ്ങളുമായി പരിഗണിക്കുമ്പോള്‍ നിരക്കുകള്‍ തമ്മില്‍ വലിയ വ്യത്യാസം നിലനില്‍ക്കുന്നത് ട്രായിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചാര്‍ജ് കുറയ്ക്കുന്നതോടൊപ്പം ഇക്കാര്യത്തില്‍ ഒരു ഏകീകരണം കൊണ്ടു വരുന്നതിനും അതോറിറ്റി ശ്രമിക്കും.

English summary
ISD tariffs likely to come down.Telecom regulator Trai is reviewing charges paid by the providers.Some of the charges might be higher, especially in comparison with Southeast Asian countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X