കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് വഴങ്ങി, 14 ദിവസം ഉപവാസം

Google Oneindia Malayalam News

Anna Hazare
ദില്ലി: കാര്യമായ ഉപാധികളില്ലാതെ ഉപവാസ സമരം നടത്താന്‍ അണ്ണാ ഹസാരെയ്ക്ക് അനുമതി. ഓഗസ്റ്റ് 18 ഴാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് ദില്ലി പൊലീസും അണ്ണയും തമ്മില്‍ ഇക്കാര്യത്തില്‍ ഒത്തു തീര്‍പ്പായത്. രാം ലീല മൈതാനിയിലായിരിയ്ക്കും ഉപവാസ സമരം.

ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ ദില്ലി പൊലീസ് അണ്ണയ്ക്ക് എഴുതി നല്‍കിയിട്ടുണ്ട്. സമരം 14 ദിവസത്തേയ്ക്കാണെന്നതല്ലാതെ നേരത്തെ വച്ചിരുന്ന ഒരു വ്യവസ്ഥകളും ഇപ്പോള്‍ ഇല്ല. ആളുകള്‍ കൂടുന്നതിന് നിയന്ത്രണം ഇല്ല.

ബുധനാഴ്ച വൈകീട്ട് അണ്ണയുടെ അനുയായികളായ കിരണ്‍ ബേദി, അരവിന്ദ് കേജ്രിവാള്‍ എന്നിവര്‍ ദില്ലി പൊലീസ് കമ്മിഷണറെ കണ്ടിരുന്നു. മൂന്ന് ആഴ്ച നിരാഹാരം നടത്താന്‍ അനുമതി വേണമെന്ന് അവശ്യമുയര്‍ന്നതിനാല്‍ ആ ചര്‍ച്ച ഫലം കണ്ടില്ല.

വ്യാഴാഴ്ച ഉച്ചയോടെ അണ്ണ ഹസാരെ തീഹാര്‍ ജയലിന് പുറത്ത് വരും. മൂന്ന് മണിയോടെയായിരിയ്ക്കും രാംലീല മൈതാനിയില്‍ നിരാഹാരം തുടങ്ങുക.

English summary
In a late night breakthrough in the deadlock between Anna Hazare and Delhi police over the duration of his anti-corruption protest, the Gandhian accepted the offer for 14 days of hunger strike beginning on Thursday, Aug 18 at the Ramlila Maidan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X