Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസാരെയുടെ സമരം; കോണ്‍ഗ്രസിന് അമേരിക്കയെ സംശയം

Anna Hazare
ദില്ലി: ഗാന്ധിയന്‍ അണ്ണാ ഹസാരെയും കൂട്ടരും നടത്തുന്ന അഴിമതി വിരുദ്ധ സമരത്തിന് പിന്നില്‍ അമേരിക്കയുടെ കയ്യുണ്ടെന്ന് കോണ്‍ഗ്രസിന് സംശയം.

യുഎസ് വക്താവ് അണ്ണാ ഹസാരയുടെ സമരത്തെ ന്യായീകരിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയാണ് കോണ്‍ഗ്രസില്‍ ഈ സംശയം ജനിപ്പിച്ചിരിക്കുന്നത്. സമരത്തിന് പിന്നില്‍ അമേരിക്കയുടെ കയ്യാണെന്നും അതല്ലെങ്കില്‍ വക്താവ് ഇത്തരത്തിലൊരു പ്രസ്താവന നടത്തേണ്ട കാര്യമില്ലെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

ഇന്ത്യയുടെ ഭരണഘടനയെ തകര്‍ക്കുകയെന്ന അമേരിക്കയുടെ ഗൂഡോദ്ദേശ്യമാണോ ഇതിന് പിന്നിലെന്നാണ് കോണ്‍ഗ്രസിന് സംശയം. ഇതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുവെന്ന്് റിപ്പോര്‍ട്ടുകളുണ്ട്.

അണ്ണാ ഹസാരെയുടെ അറസ്റ്റില്‍ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുമ്പോഴും ഹസാരെ ലോക്പാല്‍ ബില്ലിനായി സര്‍ക്കാറിനെ ബ്ലാക്‌മെയില്‍ ചെയ്യുകയാണെന്ന നിലപാടില്‍ നിന്നും കോണ്‍ഗ്രസ് പിന്നോട്ടുപോയിട്ടില്ല.

ചൊവ്വാഴ്ച ഹസാരെ പ്രശ്‌നം സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നടത്തിയ പ്രസ്താവനയില്‍ സമരത്തിന് പിന്നില്‍ അമേരിക്കയുടെ കളിയുണ്ടെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നുവെന്നതിനുള്ള സൂചനയുണ്ടായിരുന്നു.

വന്‍സാമ്പത്തികശക്തിയായി വളരുന്ന ഇന്ത്യയെ തര്‍ക്കാന്‍ ശ്രമിക്കുന്ന ബാഹ്യശക്തികള്‍ക്ക് കീഴ്‌പ്പെടില്ലെന്നായിരുന്നു മന്‍മോഹന്റെ വാക്കുകള്‍. ഇന്ത്യയുടെ വളര്‍ച്ചയില്‍ അസൂയപ്പെടുന്ന ഒട്ടേറെ ബാഹ്യശക്തികളുണ്ടെന്നും അവര്‍ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മന്‍മോഹന്‍ പറഞ്ഞിരുന്നു.

മന്‍മോഹന്‍ ബാഹ്യ ഇടപെടലിനുള്ള സാധ്യതയെക്കുറിച്ചാണ് പറഞ്ഞതെങ്കില്‍ എഐസിസി വക്താവ് റഷിദ് അല്‍വി ഒരുപടികൂടി മുന്നോട്ടുപോയി. യുഎസ് വക്താവിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി അമേരിക്ക സമരത്തിന് പിന്നില്‍ കളിക്കുന്നുണ്ടെന്ന് പാര്‍ട്ടി സംശയിക്കുന്നുവെന്ന വ്യക്തമായി സൂചനയാണ് അല്‍വി നല്‍കിയത്.

അണ്ണാ ഹസാരെയുടെ പ്രസ്ഥാനം പുറത്തുനിന്നുള്ള സഹായമില്ലാതെ എങ്ങനെ ഇത്ര വളര്‍ന്നുവെന്നും അല്‍വിചോദിക്കുന്നു. ഇന്ത്യയിലെ പ്രശ്‌നങ്ങളെക്കുറിച്ച് യുഎസ് പ്രസ്താവന നടത്തേണ്ടതില്ലെന്നും അല്‍വി പറഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+