Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയ്ക്കായി എംപിയുടെ മഹാമൃത്യുഞ്ജയ ഹോമം

Pooja For Sonia
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രോഗമുക്തിയ്ക്കായി കോണ്‍ഗ്രസ് എംപി ഹനുമന്തറാവു മഹാമൃത്യുഞ്ജയപൂജ നടത്തി. തന്റെ ഔദ്യോഗിക വസതിയിലാണ് ഹനുമന്തറാവു പൂജ നടത്തിയത്. പതിനൊന്നു ദിവസം നീണ്ടുനിന്ന പൂജ ബുധനാഴ്ചയാണ് സമാപിച്ചത്.

ആന്ധ്രാപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ഹനുമന്തറാവു. സോണിയയുടെ വസതിയായ പത്താം നമ്പര്‍ ജന്‍പഥിനു തൊട്ടടുത്താണ് അദ്ദേഹത്തിന്റെ ഔദ്യോഗികവസതി.

ശസ്ത്രക്രിയ കഴിഞ്ഞ് അമേരിക്കയിലെ ആസ്പത്രിയില്‍ കഴിയുന്ന സോണിയ ഗാന്ധിയുടെ സൗഖ്യത്തിനു വേണ്ടിയാണ് കഴിഞ്ഞ 11 ദിവസം താന്‍ പൂജ നടത്തിയതെന്ന് റാവു പറഞ്ഞു. ആന്ധ്രയിലെ മുന്‍ എംഎല്‍എ കമലാകര്‍ റാവുവും ഹനുമന്തറാവുവും ചേര്‍ന്നാണ് സോണിയയ്ക്ക് വേണ്ടി മഹാമൃത്യുഞ്ജയഹോമം നടത്തിയത്.

വിജയവാഡയില്‍ നിന്നും കൂചി ഭട്‌ല് സൂര്യനാരായണ ശര്‍മയുടെ നേതൃത്വത്തില്‍ പതിനൊന്നംഗ കാര്‍മികസംഘം എത്തിയാണ് പൂജ നടത്തിയത്. ദിവസവും രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയായിരുന്നു പൂജ.

സര്‍വാരോഗ്യത്തിനുള്ളതാണ് പൂജയെന്ന് പൂജാരി സൂര്യനാരായണ ശര്‍മ പറഞ്ഞു. സോണിയാഗാന്ധി ഉടന്‍ സുഖപ്പെടും. വന്‍ജനക്കൂട്ടമാണ് പ്രാര്‍ഥനകളുമായി ജന്‍പഥിലെ വസതിയിലെത്തിയത്- അദ്ദേഹം പറഞ്ഞു.

ദില്ലി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ജെ.പി. അഗര്‍വാളടക്കം ഒട്ടേറെ നേതാക്കള്‍ ഹോമത്തിനിടെ പ്രാര്‍ഥനകളുമായി സ്ഥലത്തെത്തി. ബുധനാഴ്ചത്തെ സമാപനച്ചടങ്ങില്‍ ഒട്ടേറെ നേതാക്കള്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+