കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഠനത്തില്‍ ഇന്ത്യ ഭീഷണിയാകുമെന്ന് കുട്ടികളോട് ഒബാമ

  • By Lakshmi
Google Oneindia Malayalam News

Obama
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ഇന്ത്യയും ചൈനയും ഭീഷണിയാകുമെന്ന ഭയം വിട്ടുമാറുന്നില്ല. ശാസ്ത്രത്തിലും ഗണിതത്തിലും ഇന്ത്യയും ചൈനയും അമേരിക്കയ്ക്ക് ഭീഷണിയാകുമെന്ന് ഒബാമ വീണ്ടും സ്വന്തം നാട്ടുകാരെ ഓര്‍മ്മിപ്പിച്ചിരിക്കുകയാണ്.

എന്‍ജിനീയറിംഗ്, ശാസ്ത്ര ഗണിത വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഒബാമ വീണ്ടും തന്റെ ഏഷ്യാ ഭയം പുറത്തുപറഞ്ഞത്. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള ബസ് യാത്രയ്ക്കിടയിലായിരുന്നു അറ്റ്കിന്‍സണില്‍ ഒബാമ എത്തിയത്.

വിദ്യാഭ്യാസ മേഖലയില്‍ ഏറെ ആശങ്കയുണ്ടാക്കുന്നതാണ് അമേരിക്കയുടെ ഈ പിന്നോക്കാവസ്ഥയെന്ന് ഒബാമ പറഞ്ഞു. ശാസ്ത്ര, ഗണിത വിഷയങ്ങളിലും സാങ്കേതിക അറിവുകളിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ടെങ്കില്‍ മാത്രമേ ഭാവിയില്‍ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാകൂ. എന്നാല്‍ സമീപകാലത്ത് വിദ്യാര്‍ത്ഥികള്‍ ഈ വിഷയങ്ങള്‍ പഠനത്തിനായി തിരഞ്ഞെടുക്കുന്നതില്‍ വൈമുഖ്യം കാണിക്കുന്നുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാര്‍ത്ഥികള്‍ക്ക് നന്നേ ചെറുപ്പത്തില്‍ തന്നെ ഇത്തരം വിഷയങ്ങളോട്് ആഭിമുഖ്യമുണ്ടാക്കുന്നതിനായി സ്‌റ്റെം പദ്ധതി നടപ്പിലാക്കുമെന്നും ഒബാമ വ്യക്തമാക്കി.

നേരത്തെ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ പഠനത്തില്‍ ഏറെ മുന്നിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലെയും ചൈനയിലെയും വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയരുകയാണ്. ഏതെങ്കിലും ഒരു വിദേശഭാഷ നിര്‍ബന്ധമായും പഠിക്കണം- ഒബാമ വിദ്യാര്‍ഥികളെ ഉപദേശിച്ചു.

തൊഴിലവസരങ്ങള്‍ കുറഞ്ഞു വരുന്ന ഇന്നത്തെ കാലത്ത് കൂടുതലായി ഒരു വിദേശഭാഷ അറിയുന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
The US is fast losing ground to countries like India and China in the field of science and mathematics, US President Barack Obama has said,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X