രാജ്ഘട്ടില്‍ പൊലീസുകാര്‍ക്ക് ഷൂ നഷ്ടമായി
ദില്ലി: തീഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ അണ്ണാ ഹസാരെയ്‌ക്കൊപ്പം രാജ്ഘട്ടില്‍ പ്രണാമമര്‍പ്പിക്കാനെത്തിയ പലര്‍ക്കും സ്വന്തം ചെരുപ്പ് നഷ്ടപ്പെട്ടു. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി തിരിച്ചെത്തിയ പൊലീസുകാരുള്‍പ്പെടെയുള്ളവര്‍ക്കാണ് ചെരുപ്പുകള്‍ നഷ്ടമായത്.
ഹസാരെ രാജ്ഘട്ട് വിട്ട ഉടനെ കോരിച്ചൊരിയുന്ന മഴയില്‍ പാദരക്ഷകള്‍ എടുക്കാന്‍ പോയ സമരക്കാര്‍ പലരും നിരാശപ്പെട്ടു. ഹെഡ്‌കോണ്‍സ്റ്റബിളിനും അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍മാര്‍ക്കും രാജ്ഘട്ടിലെ തിക്കിലും തിരക്കിലും പാദരക്ഷകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
ഗാന്ധി സമാധിയ്ക്കരികിലേയ്ക്ക പോകും മുമ്പ് പുല്‍ത്തകിടിയ്ക്ക്് പുറത്തായിട്ടാണ് പാദരക്ഷകള്‍ അഴിച്ചുവെയ്ക്കണെന്നാണ് നിയമം. സമാധിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ഹസാരെ പുറത്തുകടന്നയുടന്‍ അനുയായികളെല്ലാവരും കൂടി മഴയില്‍ തിക്കിത്തിരക്കി തങ്ങളുടെ ചെരുപ്പുകള്‍ തിരിച്ചെടുക്കാന്‍ വന്നു.
പലര്‍ക്കും നിരാശയായിരുന്നു ഫലം, ഒരു അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്കൊപ്പം അദ്ദേഹത്തിന്റെ ഷൂസ് തിരയാന്‍ കോണ്‍സ്റ്റബിള്‍മാരും ചേര്‍ന്നു, പക്ഷേ പൊലീസുകാര്‍ക്കും നിരാശയായിരുന്നു ഫലം. അവരില്‍ പലരും ചെരുപ്പില്ലാതെയാണ് പിന്നീട് പുറത്തേയ്ക്ക് പോയത്.
ചെരുപ്പുനഷ്ടപ്പെട്ട ചിലര്‍ ചെരുപ്പ് സൂക്ഷിക്കുന്ന ഭാഗത്തെ ഗാര്‍ഡിനോട് തട്ടിക്കയറി. എന്നാല്‍ ഇത്രയും വലിയ തിരക്കില്‍ താനെന്തു ചെയ്യാനാണെന്നായിരുന്നു ഗാര്‍ഡിന്റെ ചോദ്യം.












Click it and Unblock the Notifications