ബര്‍ലിന്‍ കോണ്‍ഗ്രസുകാരുടെ ചെരുപ്പുനക്കി ജയരാജന്‍

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീടിനു സമീപം നാറാത്ത് ബസാറില്‍ വെള്ളിയാഴ്ച നടന്ന കൃഷ്ണപിള്ള അനുസ്മരണപൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞനന്തന്‍ നായരല്ല വലിയ അനന്തന്‍ വന്നാലും പാര്‍ട്ടിയെ ഒരു ചുക്കും ചെയ്യാനാവില്ല. അച്ചാരം വാങ്ങി പാര്‍ട്ടിയെ ഒറ്റികൊടുക്കുന്നവനാണു ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍- ജയരാജന്‍ ആരോപിച്ചു.
ആരാണു ബര്‍ലിന്‍? കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ഇയാള്‍ ആരുമല്ല. കൃഷ്ണപിള്ള കിടന്ന കട്ടിലിന്റെ പേരുപറഞ്ഞാണ് ഇപ്പോള്‍ അയാള്‍ ആളുചമയുന്നത്.
കൃഷ്ണപിള്ളയെ കിടത്തിയ കട്ടിലുമായി ഈ വിദ്വാന്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. വി.എസിനും പിണറായിക്കും ഇ.പി ജയരാജനുമൊക്കെ ഒരുനേരത്തെ ഭക്ഷണം കൊടുത്തതിനു വില പറയുകയാണ് ഈ വിദ്വാന്‍.
ഇദ്ദേഹമാണോ കമ്യൂണിസ്റ്റ്? ഇയാള്‍ ഇപ്പോള്‍ കോണ്‍ഗ്രസുകാരുടെ ഇഷ്ടതോഴനായി മാറിയിരിക്കുകയാണ്. എന്നിട്ടാണ് വര്‍ഗസമരം നടത്തുകയാണെന്നു പറയുന്നത്. ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തുവെന്നാണ് അവകാശവാദം. പാര്‍ട്ടി അംഗമാകാനുള്ള പ്രായം പോലും അന്ന് ആയിട്ടില്ലായിരുന്നു ഇയാള്‍ക്ക്.
പാര്‍ട്ടി ഓഫിസില്‍ എഴുത്തുപണിയെടുത്തിരുന്നയാളാണ്. ചെത്തുകാരനായിരുന്ന മാവിലായി പൊക്കന്റെ വീട്ടില്‍ പാര്‍ട്ടി ഓഫിസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നു കരുതി പൊക്കനാണ് പാര്‍ട്ടി ഉണ്ടാക്കിയതെന്ന് അദ്ദേഹം എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്തു പാര്‍ട്ടിയാടോ കുഞ്ഞനന്താ താന്‍ ഉണ്ടാക്കിയത്- ജയരാജന്‍ ചോദിച്ചു.
കുഞ്ഞനന്തനെ പാര്‍ട്ടി വിടാന്‍ പോകുന്നില്ലെന്നു പറഞ്ഞ ജയരാജന്‍ കുഞ്ഞനന്തന്‍നായര്‍ക്കെതിരെയല്ല, അദ്ദേഹത്തെ ആയുധമാക്കി പാര്‍ട്ടിയെ നശിപ്പിക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ക്കെതിരെയാണ് യോഗം എന്നു പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.
വലതുപക്ഷ മാധ്യമങ്ങളും ശത്രുപക്ഷക്കാരും ചേര്‍ന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു.
എസ്.പിയുടെ നേതൃത്വത്തില്‍ ബര്‍ലിന്റെ മുച്ചിലോട്ട് കാവിനു സമീപത്തെ വസതിക്കു പോലിസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications