പായസത്തിനു പകരം കൊണ്ടുപോകുന്നത് സ്വര്‍ണം

അറകളിലെ കണക്കെടുപ്പിനുള്ള ഭീഷണിയെന്ന നിലയില്‍ ദേവപ്രശ്‌നം നടത്തുകയാണ് മാര്‍ത്താണ്ഡവര്‍മ ചെയ്തത്. ശ്രീപത്മനാഭ സ്വാമിയുടെ അറയില്‍ തൊടുന്നവരുടെ കുടുംബത്തെ അത് ബാധിക്കുമെന്നും ദേവപ്രശ്‌നത്തില്‍ പറഞ്ഞു. സര്‍പ്പത്തിന്റെ ചിത്രം കൊത്തി വച്ച നിലവറ നേരത്തെ മാര്‍ത്താണ്ഡവര്‍മ തുറന്നിരുന്നു. മാര്‍ത്താണ്ഡവര്‍മ തുറന്നാല്‍ സര്‍പ്പകോപവുമില്ല എന്നാല്‍ ഉന്നത നീതിപീഠമായ സുപ്രീംകോടതിക്ക് അത് ചെയ്യാന്‍ അവകാശമില്ല എന്നാണോ എന്ന് വിഎസ്. ചോദിച്ചു.
വാര്‍ത്താസമ്മേളനത്തിനിടെ ക്ഷേത്രം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് വിഎസ് രാജകുടുംബത്തെ രൂക്ഷമായ വാക്കുകളിലൂടെ വിമര്‍ശിച്ചത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ എല്ലാ ദിവസവും മാര്‍ത്താണ്ഡവര്‍മ ദര്‍ശനം നടത്തി മടങ്ങുന്നത് പാത്രത്തില്‍ പായസവുമായല്ല അറകളിലെ സ്വര്‍ണവുമായാണ്. നിധി ക്ഷേത്രത്തില്‍ സുരക്ഷിതമല്ലെന്നും അദ്ദേഹം പറഞ്ഞു. അവിടുത്തെ ശാന്തിക്കാരനെ ചൂടുവെള്ളം ഒഴിച്ചു കൊല്ലാന്‍ ശ്രമിച്ചതും തനിക്കറിയാം. അയാള്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications