കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ് കസറി, മാര്‍ക്കറ്റ് കയറി

Google Oneindia Malayalam News

Stock
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തിങ്കളാഴ്ച മികച്ച ലാഭത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 200.03 പോയിന്റ് വര്‍ധിച്ച് 16341.70ലും നിഫ്റ്റി 53.15 കൂടി 4898.80ലും വില്‍പ്പന അവസാനിപ്പിച്ചു.

കഴിഞ്ഞ കുറെ ദിവസങ്ങളായി കനത്ത തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളിലുണ്ടായ ഉണര്‍വ് വിപണിയുടെ കുതിപ്പിന് ആക്കം കൂട്ടി.3.5 ശതമാനം നേട്ടമുണ്ടാക്കിയ റിലയന്‍സാണ് സെന്‍സെക്‌സിലെ 25 ശതമാനം നേട്ടത്തിനു പിന്നില്‍. 731ല്‍ വില്‍പ്പന തുടങ്ങിയ ഓഹരി 25.05 രൂപ വര്‍ധിച്ച് 756.25ല്‍ വില്‍പ്പന നിര്‍ത്തി.

ഐടി ഒഴികെയുള്ള മറ്റെല്ലാ മേഖലയ്ക്കും ഇന്നു നേട്ടമുണ്ടാക്കാന്‍ സാധിച്ചു. യൂറോപ്പിലെ കടക്കെണിയും പണമൊഴുക്കിന്റെ അളവ് കുറഞ്ഞതും തീര്‍ത്ത പ്രതിസന്ധി ബാങ്കിങ് ഓഹരികളില്‍ പ്രകടമായിരുന്നു. എംഫസിസ് ലിമിറ്റഡ്, ശ്രീരേണുകാഷുഗേഴ്‌സ് തുടങ്ങിയ ഓഹരികള്‍ പത്തുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. നാഷണല്‍ അലുമിനിയം, അബാന്‍ ഓഫ്‌ഷോര്‍, ബി.എഫ് യൂട്ടിലിറ്റീസ് കമ്പനികളുടെ ഓഹരി മൂല്യം ഏഴുശതമാനത്തിലേറെയാണ് കൂടിയത്.

അതേ സമയം അരബിന്ദോ ഫാര്‍മ ഒമ്പതുശതമാനത്തിലേറെ താഴോട്ടിറങ്ങി. ഗെയില്‍, ജിന്‍ഡാല്‍ സോ, എം.എം ഫിന്‍സര്‍വീസ്, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കമ്പനികള്‍ക്കും നല്ല ദിവസമായിരുന്നില്ല. വിപണിയുടെ മൊത്തം സമ്മര്‍ദ്ദമാണ് അരബിന്ദോ ഫാര്‍മയുടെ പ്രശ്‌നമെങ്കിലും 170-180 റേഞ്ചില്‍ നിന്നു താഴ്ന്നാല്‍ ഈ ഓഹരി വില്‍പ്പന സമ്മര്‍ദ്ദത്തിലാവാറുണ്ട്.

English summary
Fresh buying in select counters, mainly realty, consumer durables, capital goods and power, helped the BSE benchmark Sensex recover from early losses to trade nearly 200 points higher vis-a-vis its previous close in early trade today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X