ബില്‍ അംഗീകരിച്ചില്ലെങ്കില്‍ രാജിവയ്‌ക്കേണ്ടി വരും
India
oi-Greeshma Vr
By Nisha Bose
ദില്ലി: ജനലോക്പാല്‍ ബില്‍ അംഗീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ രാജി വയ്‌ക്കേണ്ടി വരുമെന്ന് അണ്ണാ ഹസാരെ മുന്നറിയിപ്പ് നല്‍കി. ഈ മാസം മുപ്പത്തിനകം ലോക്പാല്‍ ബില്‍ നടപ്പിലാക്കണമെന്നാണ് ഹസാരെയുടെ ആവശ്യം. ഇതിനു സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ രാജ്യം ഇതുവരെ കാണാത്ത പ്രക്ഷോഭം നടക്കുമെന്നും ഹസാരെ പറഞ്ഞു.
ലോക്പാല്‍ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് ശരിയല്ല. അഴിമതി തടയാനുതകുന്ന ബില്‍ പാസ്സാക്കാന്‍ സര്‍ക്കാര്‍ അമാന്തിക്കുന്നതിന്റെ കാരണം വ്യക്തമാകുന്നില്ല. പാര്‍ലമെന്റല്ല, ജനങ്ങളാണ് യജമാനന്‍നമാരെന്ന് ഹസാരെ അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി എംപിമാരുടെ വീടിനു മുന്നില്‍ പ്രക്ഷോഭം നടത്താന്‍ ഹസാരെ ആഹ്വാനം ചെയ്തു.
ഏറെ സമരം ചെയ്തതിനു ശേഷമാണ് വിവരാവകാശ നിയമം നടപ്പിലാക്കിയത്. അഴിമതി പുറത്തുകൊണ്ടുവരാന്‍ വിവരാവകാശ നിയമത്തിന് കഴിയുമെങ്കിലും അഴിമതിക്കാരെ ജയിലില്‍ അടയ്ക്കാന്‍ ആ നിയമത്തിന് ശക്തിയില്ല. അതിനാലാണ് ലോക്പാല്‍ ബില്‍ പാസ്സാക്കണമെന്ന് ആവശ്യപ്പെടുന്നത്-ഹസാരെ പറഞ്ഞു. അഴിമതിയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കെടുക്കാന്‍ ഹസാരെ ജനങ്ങളോടാഹ്വാനം ചെയ്തു.
A blundering Congress on Sunday roped in new mediators from Maharashtra to negotiate with a fasting Anna Hazare in a multipronged strategy to resolve the Lokpal logjam. While the government revived backroom parleys with Anna and his associates, the party asked one of its Lok Sabha MPs to move Anna's Jan Lokpal Bill before Parliament's Standing Committee. An all-party meeting was also on the cards.