കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഞ്ചിയ കപ്പലില്‍ കാസര്‍കോട്‌ സ്വദേശിയും

  • By Nisha Bose
Google Oneindia Malayalam News

കാസര്‍കോട്‌: ഒമാന്‍ തീരത്തു നിന്ന് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയ കപ്പലില്‍ കാസര്‍കോട് സ്വദേശിയും ഉള്ളതായി റിപ്പോര്‍ട്ട്. മൊഗ്രാന്‍ കൊപ്രബസാര്‍ ബിഗ് നാങ്കി ഹൗസിലെ മുഹമ്മദ് നാങ്കി(53)ആണ് കപ്പലിലുള്ളത്. ഞായറാഴ്ച വൈകിട്ടോടെ മുംബൈയില്‍ നിന്ന് ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയായിരുന്നു.

ഇതോടെ തട്ടിക്കൊണ്ടു പോയ കപ്പലില്‍ രണ്ടു മലയാളികള്‍ ഉണ്ടെന്ന് സ്ഥിതീകരിച്ചു. എരണേത്ത് കിഴക്കൂട്ടയില്‍ പരേതനായ പ്രദ്യുഘ്‌നന്റെ മകന്‍ രോഹിത്(26) ആണ് തട്ടിക്കൊണ്ടു പോകപ്പെട്ട കപ്പലിലെ മറ്റൊരു മലയാളി.

21 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളത്. മുംബൈയിലെ ആംഗ്ലോ ഈസ്‌റ്റേണ്‍ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയുടെ ഫെയര്‍ഷെം ബോഗി എന്ന കപ്പല്‍ ഒമാനിലെ സലാല തുറമുഖത്തു നിന്നാണ് റാഞ്ചിക്കൊണ്ടു പോയത്. കപ്പല്‍ തുറമുഖത്ത് നങ്കൂരമിട്ട് ചരക്ക് കയറ്റാന്‍ തുടങ്ങിയപ്പോഴായിരുന്നു തട്ടിക്കൊണ്ടു പോയത്. കടല്‍ക്കൊള്ളക്കാരുമായി ഒമാന്‍ അധികൃതര്‍ ചര്‍ച്ച നടത്തി വരികയാണ്.

English summary
One more malayali is included in the ship which was hijacked by MaSomali pirates on Friday. All concerned agencies including the Indian Navy, have been informed and the Directorate-General of Shipping is monitoring the situation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X