കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എലികള്‍ക്കു മുന്നില്‍ തോല്‍ക്കില്ല: ഗദ്ദാഫി

  • By Nisha Bose
Google Oneindia Malayalam News

Gaddafi
ട്രിപ്പോളി: ലിബിയന്‍ പ്രസിഡന്റ് മുഅമര്‍ ഗദ്ദാഫിയുടെ നാലു പതിറ്റാണ്ട് നീണ്ട ഏകാധിപത്യത്തിന് വിരാമമായി എന്ന പ്രഖ്യാപനത്തോടെ വിമതര്‍ തലസ്ഥാന നഗരിയായ ട്രിപ്പോളിയില്‍ മുന്നേറ്റം കൈവരിച്ചു. അതേസമയം വിമതസേനയെ എലികളെന്നു വിശേഷിപ്പിച്ച ഗദ്ദാഫി അവര്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ചു. നഗരത്തില്‍ അക്രമം അഴിച്ചു വിടുന്ന 'എലി'കളെ തുരത്താന്‍ ഗദ്ദാഫി ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

അതേസമയം ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍ ഇസ്ലാം അറസ്റ്റിലായതായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ ലൂയിസ് മൊറേനോ ഒകാമ്പോ അറിയിച്ചു. തലസ്ഥാന നഗരമായ ട്രിപ്പോളിയില്‍ പ്രവേശിച്ച വിമതര്‍ അന്തിമ വിജയത്തിനായി സര്‍ക്കാര്‍സേനയുമായി ഏറ്റുമുട്ടുകയാണ്.

പരാജയം സമ്മതിക്കാന്‍ ഗദ്ദാഫി തയ്യാറായിട്ടില്ലെങ്കിലും അധികാരത്തില്‍ തുടരാനുള്ള അദ്ദേഹത്തിന്റെ ശ്രമം വിഫലമാകുമെന്ന് വിമതര്‍ പറയുന്നു. ഗദ്ദാഫിയുടെ പതനം അധികം വിദൂരത്തല്ലെന്ന് വിമതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മറ്റ് അറബ്‌രാജ്യങ്ങളിലെ പ്രക്ഷോഭങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ലിബിയയിലെ ജനാധിപത്യവാദികള്‍ തെരുവിലിറങ്ങിയത്. കഴിഞ്ഞ ഫിബ്രവരിയില്‍ ആരംഭിച്ച പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്.

ഏകാധിപത്യത്തിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ജനങ്ങള്‍ക്ക് മതനേതൃത്വം പിന്തുണ നല്‍കിയത് ഗദ്ദാഫിക്ക് തിരിച്ചടിയായി. വിമതര്‍ക്ക് കരുത്തുപകരാന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോസേനയും രംഗത്തെത്തി. ഇതിനിടെ തന്റെ വിശ്വസ്തരില്‍ പലരും വിമതര്‍ക്കു പിന്തുണ നല്‍കിയതും ഗദ്ദാഫിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

English summary
Colonel ­Gaddafi’s 41-year rule of tyranny was virtually over last night as rebels celebrated in the centre of Tripoli. With his son and heir Seif al-Islam captured after his national guard surrendered the reign of the Mad Dog dictator looked to be over. Some unconfirmed reports even suggested Gaddafi himself had been seized near some farm buildings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X