കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായയെ കൊന്ന പൊലീസിന് ഒന്നരക്കോടി പിഴ

  • By Ajith Babu
Google Oneindia Malayalam News

ചിക്കാഗോ: റെയ്ഡിനെത്തിയ വീട്ടിലെ വളര്‍ത്തുനായയെ വെടിവച്ചുകൊന്നതിന് പൊലീസിന് (333,000 ഡോളര്‍)ഒന്നരക്കോടി രൂപ പിഴ. പതിനെട്ടുകാരനായ തോമസ് റസലിന്റെ ഒമ്പതുവയസ്സുള്ള ലാബ്രഡോര്‍ നായ 'ലേഡി'യെ വെടിവച്ചുകൊന്നതാണ് പൊലീസിന് പുലിവാലായത്. പൊലീസ് നടപടിക്കെതിരെ തോമസ് റസ്സലും ഡാരല്‍ റസ്സലും പരാതിയില്‍ ഷിക്കാഗോ കോടതിയാണ് പിഴ വിധിച്ചത്.

2009 ഫെബ്രുവരിയില്‍ റസലിന്റെ വീട്ടില്‍ നടന്ന പൊലീസ് റെയ്ഡിനിടെയാണ് സംഭവം. വീട്ടിലേക്ക് കയറാനൊരുങ്ങിയ പൊലീസിനോട് നായയെ പൂട്ടിയിടാമെന്ന് തോമസ് പറഞ്ഞെങ്കിലും കാത്തുനില്‍ക്കാതെ പൊലീസ് അകത്തുകയറി.

വാതിലിനടുത്ത് എത്തിയ കണ്ട് 'ലേഡി' വാലാട്ടിക്കൊണ്ട് പൊലീസിനുചുറ്റും കറങ്ങി. പ്രകോപിതനായ റിച്ചാര്‍ഡ് ആന്റണ്‍സന്‍ എന്ന ഓഫീസര്‍ ഉടന്‍ അതിനെ വെടിവച്ച് കൊല്ലുകയായിരുന്നെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

പൊലീസിന്റെ കൃത്യനിര്‍വഹണം തോമസ് തടസ്സപ്പെടുത്തിയെന്ന ആരോപണം ശരിയല്ലെന്നും കോടതി കണ്ടെത്തിയിരുന്നു. പിഴത്തുകയില്‍ 79,90,499 രൂപ റസലിനും 38,81,099 രൂപ സഹോദരനും നല്‍കാനാണ് വിധി. ഇവരുടെ മാതാപിതാക്കള്‍ക്ക് 15,98,099 രൂപയും പൊലീസ് നല്‍കണം.

English summary
A federal jury has awarded $333,000 to a family whose dog was killed by Chicago police during a drug raid. The lawsuit claimed brothers Thomas and Darrell Russell were at home in February 2009 when officers announced they had a warrant to search a two-flat building.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X