ലാദന്റെ ഭാര്യ ശസ്ത്രക്രിയയ്ക്ക് വിസമ്മതിച്ചു
ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട അല്‍ക്വയ്ദ തലവന്‍ ബിന്‍ ലാദന്റെ ഭാര്യ അമല്‍ അല്‍ സദ ശസ്ത്രക്രിയയ്ക്ക് വിസമ്മതിച്ചു. ഇപ്പോള്‍ യുഎസ് സൈന്യത്തിന്റെ തടവില്‍ കഴിയുന്ന അമല്‍ കുടുംബാംഗങ്ങളെ കാണാതെ ശസ്ത്രക്രിയ നടത്തേണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. അവരുടെ സഹോദരന്‍ സഖറിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
പാകിസ്താനിലെ അബട്ടാബാദില്‍ നിന്നും യുഎസ് സൈന്യം ലാദനെ വെടിവച്ചപ്പോള്‍ അദ്ദേഹത്തെ രക്ഷിക്കാനായി ശ്രമിച്ച അമലിന് കാലില്‍ വെടിയേറ്റിരുന്നു. ഈ മുറിവ് ശസ്ത്രക്രിയ ആവശ്യമായ സ്ഥിതിയിലാണിപ്പോള്‍.
പിടിയിലായ അമലിനെയും കുട്ടികളെയും യുഎസ് സൈന്യം ഒരു ചെറിയ മുറിയില്‍ തടവിലാക്കിയിരിക്കയാണ്. 24 മണിക്കൂറും കാവലുണ്ട്. എന്നാല്‍ ഈ സ്ഥലം എവിടെയാണെന്ന് തനിക്കറിയില്ലെന്ന് സഹോദരന്‍ പറഞ്ഞതായി സണ്‍ഡേ മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അമലിനെ ഇതുവരെ വിചാരണ ചെയ്യുകയോ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ല. നിയമവിരുദ്ധമായാണ് തന്റെ സഹോദരിയെ അറസ്റ്റു ചെയ്തതെന്നും രാജ്യാന്തര നിയമപ്രകാരം അവരെ മോചിപ്പിക്കേണ്ടതാണെന്നും സഖറിയ പറഞ്ഞു.
അമല്‍ ഒരു ഭാര്യയും എത് അമ്മയെയും പോലെ കുട്ടികളെ നന്നായി വളര്‍ത്താന്‍ ശ്രമിച്ചിരുന്ന ഒരു അമ്മയും മാത്രമായിരുന്നു. ഭര്‍ത്താവിന്റെ പ്രവൃത്തികളിലൊന്നും അവര്‍ക്ക് പങ്കുണ്ടായിരുന്നില്ല- സഹോദരന്‍ പറഞ്ഞു.
അമലിനെയും കുട്ടികളെയും വിട്ടുകിട്ടിയാല്‍ സ്വദേശമായ യെമനില്‍ സംരക്ഷിക്കാനാണ് കുടുംബം ആഗ്രഹിക്കുന്നതെന്നും അമലിനു നാലു കുട്ടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications