കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യന്‍ അന്യഗ്രഹത്തിലേക്ക് കുടിയേറുന്നു

  • By Ajith Babu
Google Oneindia Malayalam News

Space Travel
വാഷിങ്ടണ്‍: ബഹിരാകാശത്തേക്ക് കുടിയേറാന്‍ മനുഷ്യര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സ്റ്റാര്‍ ട്രക്ക് സിനിമാസ്റ്റൈലില്‍ അന്യഗ്രഹങ്ങളിലേക്ക് കുടിയേറാന്‍ യുഎസ് മിലിട്ടറിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

എന്നാല്‍ ഇന്നോ നാളെയോ നടപ്പാവുന്ന പദ്ധതിയില്ല ഇതെന്നും അവര്‍ സൂചിപ്പിയ്ക്കുന്നു. അടുത്ത നൂറ് വര്‍ഷത്തിനുള്ളില്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി യാത്ര ആരംഭിയ്ക്കാനാണ് യുഎസ് മിലിട്ടറി തീരുമാനിച്ചിരിയ്ക്കുന്നത്. ഈ പദ്ധതിയുടെ ബ്ലൂ പ്രിന്റ് തയാറാക്കല്‍ ഉടന്‍ തുടങ്ങുമെന്ന് സണ്‍പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു നൂറ്റാണ്ടിനുള്ളില്‍ യാത്ര തിരിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.

വോയേജര്‍ ബഹിരാകാശ വാഹനങ്ങളാണ് മനുഷ്യന്‍ ഇന്ന് വരെ വിക്ഷേപിച്ചിട്ടുള്ളതില്‍ ഏറ്റവും വേഗതയേറിയത്. മണിക്കൂറില്‍ 38,000 മൈല്‍ വേഗതയില്‍ സഞ്ചരിയ്ക്കുന്ന വോയേജറിന്റെ വേഗതയില്‍ അടുത്ത നക്ഷത്രസമൂഹത്തിലെത്തണമെങ്കില്‍ 70,000 കൊല്ലം വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

100 ഇയേഴ്‌സ് സ്റ്റാര്‍ഷിപ്പ് സ്റ്റഡി എന്ന പേരിലുള്ള പ്രൊജക്ടിനെപ്പറ്റിയുള്ള നിര്‍ണായകതീരുമാനം അടുത്ത മൂന്ന് മാസത്തിനുള്ളില്‍ കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ട്. സൗരയൂഥത്തിലെ ഭൂമിയൊഴിച്ചുള്ള ഗ്രഹങ്ങളൊന്നും വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ സൗരയൂഥത്തിന് തൊട്ടടുത്തുള്ള ആല്‍ഫ സെന്റുറി നക്ഷത്രസമൂഹമാണ് യുഎസ് മിലിട്ടറി ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ പ്രധാന തടസ്സങ്ങളിലൊന്ന് മറികടക്കാനായി ഗവേഷകര്‍ക്ക് അമേരിക്കയുടെ ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രൊജക്ട് ഏജന്‍സി മൂന്ന് ലക്ഷം പൗണ്ടാണ് വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ യാത്ര ചെയ്യേണ്ടി ചെയ്യുമ്പോള്‍ യാത്രികരെ അത്രയും കാലത്തേക്ക് മരവിപ്പിയ്ക്കുക, അല്ലെങ്കില്‍ വാസയോഗ്യമായ ഗ്രഹംകണ്ടെത്തുമ്പോള്‍ മാത്രം പിറവിയെടുക്കുന്ന തരത്തില്‍ മനുഷ്യഭ്രൂണത്തെ വാഹനത്തിനുള്ളില്‍ സ്ജ്ജീകരിയ്ക്കുക എന്നിവയാണ് ഗവേഷകരുടെ മുന്നിലുള്ള പ്രധാനവെല്ലുവിളി.

കേള്‍ക്കുമ്പോള്‍ ഭ്രാന്തന്‍ ഭാവനകളെന്ന് പറയുമെങ്കിലും നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഇത്തരം ചില ഭ്രാന്തുകളാണ് ഇന്നത്തെ യാഥാര്‍ഥ്യങ്ങളെന്നതാണ് സത്യം.

English summary
THE US military is preparing a Star Trek-style mission to colonise alien worlds - but it will not set off for 100 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X