കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇംപീച്ച്‌മെന്റ് പ്രമേയം ഇനി ലോക്‌സഭയിലേയ്ക്ക്‌

  • By Nisha Bose
Google Oneindia Malayalam News

 Soumitra Sen
ദില്ലി: സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ ആരോപണവിധേയനായ ജസ്റ്റിസ് സൗമിത്രസെന്നിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം സെപ്തംബറില്‍ ലോക്‌സഭ പരിഗണിയ്ക്കും. സെപ്തംബര്‍ 4, 5 തീയ്യതികളിലായിരിക്കും പ്രമേയം ലോക്‌സഭ പരിഗണിയ്ക്കുന്നത്. ഈ മാസം 30ന് ശേഷം മാത്രമേ തനിക്ക് നേരിട്ട് ഹാജരാകാന്‍ കഴിയൂ എന്ന് സൗമിത്ര സെന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി പവന്‍ കുമാര്‍ ബന്‍സണ്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുന്‍പ് സൗമിത്രസെന്നിന്റെ ഇംപീച്ച്‌മെന്റ് പ്രമേയം രാജ്യസഭ പാസാക്കിയിരുന്നു. 189 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ 17 അംഗങ്ങളാണ് പ്രമേയത്തെ എതിര്‍ത്തിരുന്നു. ബിഎസ്പി അംഗങ്ങളാണ് രാജ്യസഭയില്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്.

പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ ഹൈക്കോടതിയിലേയോ സുപ്രീംകോടതിയിലേയോ ജഡ്ജിമാരെ പുറത്താക്കണമെന്നുള്ള പ്രമേയം പാര്‍ലമെന്റിന്റെ ഇരുസഭകളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയാണെങ്കില്‍ രാഷ്ട്രപതിക്ക് ഇവരെ പുറത്താക്കാമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്.

English summary

 The Lok Sabha will take up the motion for the impeachment of Calcutta High Court Judge Soumitra Sen on September 5 and 6. This was disclosed by Minister for Parliamentary Affairs Pawan Kumar Bansal here on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X