കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാറ്റ്‌ഫോമില്‍ യുവതിയ്ക്ക് സുഖപ്രസവം

  • By Nisha Bose
Google Oneindia Malayalam News

മുംബൈ: റെയില്‍വേ പോലീസിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം രണ്ടു ജീവനുകള്‍ രക്ഷിക്കാനായി.

വനിതാ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന നിലൗഫര്‍(23) എന്ന യുവതി പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് സഹായമഭ്യര്‍ഥിയ്ക്കുകയായിരുന്നു. പോലീസുകാരന്‍ ഉടന്‍ തന്നെ റെയില്‍വെ പോലീസിന്റെ ഹെല്‍പ്പ്‌ലൈനില്‍ വിളിച്ച് വിവരം പറഞ്ഞു.

തുടര്‍ന്ന് അറ്റന്‍ഡര്‍മാരെത്തി യുവതിയെ സ്‌ട്രെക്ചറില്‍ ഖട്ട്‌കോപര്‍ സ്റ്റേഷനില്‍ ഇറക്കുകയായിരുന്നു. വിവരമറിഞ്ഞ സ്‌റ്റേഷന്‍ മാസ്റ്റര്‍ യുവതിയ്ക്ക് വേണ്ട വൈദ്യ സഹായമെത്തിയ്ക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ആശുപത്രിയിലേയ്ക്ക് മാറ്റാനുള്ള സമയമില്ലാത്തതിനാല്‍ യുവതിയെ പ്ലാറ്റ്‌ഫോമിലുള്ള ജോലിക്കാരുടെ മുറിയില്‍ പ്രവേശിപ്പിച്ചു. പ്രസവ ശേഷം യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു.

താനെ സ്വദേശിയാണ് യുവതി. ഭര്‍ത്താവ് ഫിറോസ്(30) പെയിന്ററാണ്. ഭാര്യയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കുഞ്ഞിനിടാന്‍ പറ്റിയ പേര് കണ്ടുപിടിയ്ക്കുന്ന തിരക്കിലാണ് തങ്ങളെന്നും ഫിറോസ് പറഞ്ഞു.

English summary
Niloufer Shaikh had the GRP to thank for her baby girl's delivery at a platform on Ghatkopar station early on Wednesday. A pregnant Niloufer was travelling in the ladies compartment when she experienced labour pain and pleaded with an on-duty constable, escorting the coach, for help. Police immediately dialled the GRP helpline and ensured that medical aid was ready for Niloufer when she alighted at Ghatkopar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X